HOME
DETAILS

കാലവര്‍ഷം തുടങ്ങിയതോടെ കുളമായി ഗ്രാമീണറോഡുകള്‍

  
backup
June 09 2016 | 09:06 AM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%95

മണ്ണഞ്ചേരി:കാലവര്‍ഷം തുടങ്ങിയതോടെ ഗ്രാമീണ റോഡുകള്‍ കുളമായി തുടങ്ങി.മഴ കനക്കുന്നതോടെ ഇടറോഡുകളിലൂടെയുള്ള സഞ്ചാരം നാട്ടുകാര്‍ക്ക് ദുസഹമാകും.സമയത്ത് അറ്റകുറ്റപ്പണി നടത്താത്തതാണ് പല റോഡുകളുടെയും പരിതാപകരമായ അവസ്ഥക്ക് കാരണം.കാല വര്‍ഷത്തിന് മുമ്പ് തന്നെ അറ്റക്കുറ്റപ്പണി നടത്തേണ്ട റോഡുകള്‍ അധികൃതര്‍ അവഗണിച്ചു.ചിലയിടങ്ങളില്‍ വഴിപാടുപോലെ ചെറിയ പണികള്‍ മാത്രം നടത്തി അധികൃതര്‍ തടിയൂരി.
എന്നാല്‍ ഇതിന്റെയൊക്കെ തിക്ത ഫലം അനുഭവിക്കേണ്ടത് പൊതുജനമാണ് .മാത്രമല്ല സ്‌കൂള്‍ തുറന്നതോടെ വിദ്യാര്‍ഥികളെയാണ് റോഡുകളുടെ ശോചനീയാവസ്ഥ കൂടുതല്‍ ബാധിക്കുക.കാല്‍ നടയായി പോകുന്ന സാധാരണ വിദ്യാര്‍ഥികള്‍ക്ക് യൂനി ഫോമില്‍ ചെളി പറ്റാതെ സ്‌കൂളിലെത്താനാവില്ല.തെന്നി വീണ് പരിക്കേല്‍ക്കുന്നതും നിത്യ സംഭവമാണ്.സൈക്കിളില്‍ പോകുന്ന വിദ്യാര്‍ഥികളും കുഴികളിലും ചെളിയിലും പുതഞ്ഞു പോകും.
ജില്ലയിലെ ഒട്ടുമിക്ക ഇടറോഡുകളും ഇത്തരത്തില്‍ കുളമായി തുടങ്ങി.അമ്പലപ്പുഴ,നീര്‍ക്കുന്നം,കാക്കാഴം ,വളഞ്ഞ വഴി,തുടങ്ങിയ കിഴക്കും പടിഞ്ഞാറുമുള്ള ഗ്രാമീണ റോഡുകളുടെ സ്ഥിതി പരമ ദയനീയമാണ്.മിക്കതും പേരിന് മാത്രമാണ് റോഡ്.കിഴക്കന്‍ ഭാഗങ്ങളിലെ റോഡുകള്‍ മിക്കതും തോടുകളായി മാറിക്കഴിഞ്ഞിട്ടുണ്ട്.കുട്ടനാട് ഭാഗങ്ങളില്‍ മഴകനത്താല്‍ പിന്നെ റോഡുകളും തോടുകളും തിരിച്ചറിയാന്‍ കഴിയില്ല.
മണ്ണഞ്ചേരി,ആര്യാട്,മാരാരിക്കുളം തെക്ക്,മാരാരിക്കുളം വടക്ക് പഞ്ചായത്തുകളിലെ ഇടറോഡുകളിലൂടെയുള്ള യാത്രദുരിതപൂര്‍ണ്ണമായി. കാലമേറെയായി അറ്റകുറ്റപണികള്‍ നടക്കാത്ത റോഡുകളാണ് കൂടുതല്‍. ്.പൊട്ടിപൊളിഞ്ഞ വലിയകുഴികളില്‍ ആദ്യമഴയ്ക്കുതന്നെ വെള്ളനിറഞ്ഞതാണ് യാത്രാപ്രശ്‌നങ്ങള്‍ക്ക് പ്രധാനകാരണം. ചിലപ്രധാനപാതകളില്‍ അറ്റകുറ്റപണികള്‍ നടത്തിയപ്പോള്‍ ഗ്രാവലിന് പകരം ചെങ്കല്‍പൊടികള്‍ ഉപയോഗിച്ചതുമുലം ഈ റോഡുകളിലെ യാത്രയും പ്രശ്‌നമായി.
ചെങ്കല്‍പൊടിയും മഴവെള്ളവും കൂടികലര്‍ന്നതോടെ ഇരുചക്രവാഹനയാത്രപോലും ഇത്തരം സ്ഥലങ്ങലില്‍ അസാദ്ധ്യമായിതീര്‍ന്നിരിക്കുകയാണ്. രോഗികളേയും പ്രായമായവരെയും ആശുപത്രികളിലും മറ്റ് ആവശ്യങ്ങള്‍ക്കുമായി കൊണ്ടുപോകാന്‍ വാഹനംവിളിച്ചാല്‍ റോഡ്‌മോശമാണ് എന്നകാരണത്താല്‍ ഓട്ടോറിക്ഷകളും ടാക്‌സികളും എത്താത്തത് വാക്കേറ്റങ്ങള്‍ക്കും കാരണമാകുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ 

Cricket
  •  2 months ago
No Image

പൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago
No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago