HOME
DETAILS

കലി തുള്ളി കാലവര്‍ഷം;ദുരിതക്കയത്തില്‍ മുങ്ങി ജില്ല

  
backup
June 09 2016 | 09:06 AM

%e0%b4%95%e0%b4%b2%e0%b4%bf-%e0%b4%a4%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%95%e0%b4%be%e0%b4%b2%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82%e0%b4%a6%e0%b5%81%e0%b4%b0

ആലപ്പുഴ: കാലവര്‍ഷത്തിലെ ആദ്യമഴയില്‍ തന്നെ ജില്ല മുങ്ങി. വിവിധ ഭാഗങ്ങളിലെ നൂറുകണക്കിന് വീടുകള്‍ വെള്ളത്തിനടിയിലായി.നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. നിരവധി കുടുംബങ്ങളെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
ശക്തമായ കാറ്റിലും മഴയിലും വൃക്ഷങ്ങള്‍ കടപുഴകി വീണും മറ്റുമാണ് വീടുകള്‍ തകര്‍ന്നത്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെ ആയിരക്കണക്കിന് വീടുകള്‍ വെള്ളത്തിനടിയിലാണ്. പുറത്തേക്ക് ഇറങ്ങാന്‍ പോലും പറ്റാത്ത വിധം ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. വെള്ളം ഒഴുകിപ്പോകാന്‍ സൗകര്യമില്ലാതായതോടെ ആലപ്പുഴ ഉള്‍പ്പെടെ ജില്ലയിലെ വിവിധ നഗരപ്രദേശങ്ങളും വെള്ളത്തിനടിയിലായി. റോഡുകളും ഇടവഴികളുമെല്ലാം പലയിടങ്ങളിലും പൂര്‍ണമായും വെള്ളക്കെട്ടിലാണ്.
കുട്ടനാട് താലൂക്കില്‍ രണ്ട് വീടുകളും അമ്പലപ്പുഴ താലൂക്കില്‍ ഒരു വീടും ഭാഗികമായി തകര്‍ന്നതായാണ് റവന്യൂ വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പിലുള്ളത്.എന്നാല്‍ ജില്ലയിലെമ്പാടും നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്.
അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലായി ആറ് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ റവന്യൂ വകുപ്പ് തുറന്നിട്ടുണ്ട്. അമ്പലപ്പുഴ പുറക്കാട് വില്ലേജില്‍ പുന്തലയില്‍ തുറന്നിട്ടുള്ള ദുരിതാശ്വാസ കേന്ദ്രത്തില്‍ 25 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
വര്‍ഷകാലത്തിന്റെ ആദ്യമഴയില്‍ തന്നെ ചേര്‍ത്തലയും വെള്ളത്തില്‍. താലൂക്കിലെ 1000 ത്തോളം വീടുകളാണ് വെള്ളത്തിലായിരിക്കുന്നത്. അഞ്ചു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 150 ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. വിവധ ഭാഗങ്ങളിലായി അഞ്ചു വീടുകളാണ് മഴയില്‍ തകര്‍ന്നിരിക്കുന്നത്. ചേര്‍ത്തല നഗരത്തിലെ പ്രധാന കേന്ദ്രങ്ങള്‍ വെള്ളത്തിലായി. കെ.എസ്.ആര്‍.ടി.സി പരിസരത്തടക്കം വെള്ളം നിറഞ്ഞതോടെ നഗരം ഗതാഗതകുരുക്കായി. തൈക്കല്‍ അംബേദ്ക്കര്‍ കോളനി, അറവുകാട് എല്‍.പി സ്‌കൂള്‍, കോനാട്ടുശ്ശേരി എല്‍.പി സ്‌കൂള്‍, കുന്നുംപുറം സ്‌കൂള്‍ എന്നിവിടങ്ങളിലായാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിരിക്കുന്നത്.ആവശ്യമെങ്കില്‍ കൂടുതല്‍ ദുരിതാശ്വാസക്യാമ്പുകള്‍ തുറക്കുമെന്ന് തഹസില്‍ദാര്‍ ആര്‍.തുളസീധരന്‍ നായര്‍ അറിയിച്ചു.
കടക്കരപ്പള്ളി പഞ്ചായത്തില്‍ നാലുവീടുകളും, അര്‍ത്തുങ്കലില്‍ ഒരു വീടുമാണ് കനത്തമഴയില്‍ തകര്‍ന്നിരിക്കുന്നത്. കടലേര കായലോര മേഖലകളിലാണ് കൂടുതല്‍ വീടുകള്‍ വെള്ളത്തിലായിരിക്കുന്നത്. ചേര്‍ത്തലതെക്ക്, കടക്കരപ്പള്ളി, പട്ടണക്കാട് ഗ്രാമപഞ്ചായത്തതിര്‍ത്തികളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍. വര്‍ഷകാലത്തിലെ ആദ്യമഴയില്‍ തന്നെയുണ്ടായ വെള്ളപൊക്കം ജനങ്ങളെ
ആശങ്കയിലാക്കിയിരിക്കുകയാണ്. മഴ ഇതേ തരത്തില്‍ തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ കുഴപ്പത്തിലാകുമെന്നാണ് വിലയിരുത്തല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  19 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  21 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  34 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  43 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago