HOME
DETAILS
MAL
കനത്ത മഴയില്‍ റോഡിടിഞ്ഞുവീണു
backup
June 09 2016 | 09:06 AM
കോട്ടക്കല്‍; തോക്കാമ്പാറ-ചങ്കുവെട്ടികുണ്ട് റോഡ് കനത്ത മഴയില്‍ തകര്‍ന്നു. കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയിലാണ് റോഡിന്റെ ഒരു വശം ഇടിഞ്ഞുവീണത്. പരിസരത്ത് സ്വകാര്യവ്യക്തി മണ്ണെടുത്ത് കുഴിയാക്കിയതു മൂലമാണ് റോഡിടിഞ്ഞു വീഴാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നിരവധി പേര് കടന്നു പോകുന്ന റോഡില്‍ നാട്ടുകാര്‍ കല്ല് വെച്ച് അടച്ചിട്ടിരിക്കുകയാണ്. ബാക്കിഭാഗവും ഇടിഞ്ഞുവീഴാന്‍ സാധ്യതയേറെയാണെന്നും നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."