എരുമപ്പെട്ടി പഞ്ചായത്തില്‍ മണ്ണെടുപ്പ് വ്യാപകമാകുന്നു
എരുമപ്പെട്ടി: എരുമപ്പെട്ടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ അനധികൃത മണ്ണെടുപ്പ് വ്യാപകമാവുന്നു. പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ കുട്ടഞ്ചേരിയിലും രണ്ടാം വാര്‍ഡിലെ പതിയാരത്തുമാണ് മണ്ണെടുപ്പ് തകൃതിയായി നടക്കുന്നത്.
പതിയാരം കാവലന്‍ ചിറ പരിസരത്ത് കുന്നിടിച്ച് മണ്ണെടുക്കുന്നതിനോടൊപ്പം കരിങ്കല്‍ ഖനനവും നടക്കുന്നുണ്ട്. സമീപമുള്ള മെറ്റല്‍ ക്രഷറിലെ വാഹനങ്ങളെന്ന വ്യാജേനയാണ് മണ്ണും കരിങ്കല്ലും വന്‍തോതില്‍ കടത്തുന്നത്.
പൊലിസ് നടപടി ഒഴിവാക്കുന്നതിന് വേണ്ടി കൂടുതലും പുലര്‍ച്ചെ സമയങ്ങളിലാണ് കുന്നിടിച്ച് ഖനനം നടത്തുന്നത്. ഇതിനെതിരേ ബി.ജെ.പി എരുമപ്പെട്ടി പഞ്ചായത്ത് കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര പരിസ്ഥിതി വന മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ നടക്കുന്ന നിയമ വിരുദ്ധ ഖനനങ്ങള്‍ക്ക് റവന്യു, ജിയോളജി അധികൃതര്‍ കൂട്ട് നില്‍ക്കുകയാണെന്ന് ബി.ജെ.പി ആരോപിക്കുന്നു.
അധികാരികള്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടും നടപടി കൈകൊള്ളുന്നില്ലെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. ഇതിനെതിരേ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.രാജേഷ്‌കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."