നാട്ടിലേക്കു മടങ്ങുന്നതിനിടെ ഉംറ തീർഥാടകൻ സഊദിയിൽ മരിച്ചു
ജിദ്ദ: നാട്ടിലേക്കുള്ള മടക്ക യാത്രയില്‍ ഉംറ തീർഥാടകൻ സഊദിയിൽ വെച്ച് മരിച്ചു. നല്ലളം അരീക്കാട് പറമ്പ് സ്വദേശി നൂനിൻറകത്ത് അബ്ദുൽ ഖാദർ (64) ആണ് ഹൃദയാഘാതം മൂലം മരിച്ചു. സ്വകാര്യ ഗ്രൂപ്പിൽ ഭാര്യയോടൊപ്പം ഉംറ നിർവഹിക്കാനെത്തിയ ഇദ്ദേഹം മദീന സന്ദർശനം കഴിഞ്ഞു നാട്ടിലേക്ക് മടങ്ങുന്നതിനായി മദീനയിൽ നിന്ന് ജിദ്ദ വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ ഹിജ്‌റ റോഡില്‍ വാദി സിതാര എന്ന സ്ഥലത്തുവെച്ചു ഇന്ന് പുലർച്ചെ ഹൃദയാഘാതം അനുഭവപ്പെടുകയും തൽക്ഷണം മരിക്കുകയുമായിരുന്നു. ഗ്രൂപ്പിലെ സഹയാത്രികർക്കൊപ്പം ഇന്നലെ ഉച്ചക്ക് രണ്ടര മണിക്കുള്ള ഒമാൻ എയർവേസ് വിമാനത്തിൽ മസ്‌ക്കറ്റ് വഴി നാട്ടിലേക്ക് മടങ്ങാനിരുന്നതായിരുന്നു.
ജമീലയാണ് ഭാര്യ. സഊദി റെഡ് ക്രസൻറ് ആംബുലന്‍സ് എത്തി മൃതദേഹം ഖുലൈസ് ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ജിദ്ദയിൽ തന്നെ ഖബറടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."