HOME
DETAILS

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട്; അന്വേഷണറിപ്പോര്‍ട്ട് ഇന്നുതന്നെ ഹാജരാക്കണമെന്ന് കോടതി

  
November 22, 2024 | 10:14 AM

kafir-screenshot-case-court-orders-police-to-submit-investigation-report

വടകര: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് തന്നെ ഹാജരാക്കണമെന്ന് കോടതി. വടകര ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്  കോടതിയാണ് പൊലിസിന് നിര്‍ദ്ദേശം നല്‍കിയത്. പൊലിസ് കൂടുതല്‍ സമയം ചോദിച്ചെങ്കിലും ഇന്ന് തന്നെ വിവരങ്ങള്‍ ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം. 

അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ടും പിടിച്ചെടുത്ത ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ ഫലവും ഹാജരാക്കാന്‍ രണ്ടാഴ്ച മുന്നേ പൊലിസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പൊലിസ് അത് ഹാജരാക്കിയിരുന്നില്ല. 

കേസെടുത്ത് എട്ട് മാസമായിട്ടും അന്വേഷണത്തിലെ കാലതാമസം ചൂണ്ടിക്കാട്ടിയും അന്വേഷണത്തില്‍ കോടതി മേല്‍നോട്ടം ആവശ്യപ്പെട്ടുമാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എം.എസ്.എഫ് നോതാവ് മുഹമ്മദ് കാസിം കോടതിയെ സമീപിച്ചത്. 

ഫോറന്‍സിക് പരിശോധനയും അന്വേഷണവും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. അന്വേഷണ ഘട്ടത്തില്‍ പ്രത്യേകമായി ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, പരാതിക്കാരന്റെ ഹരജി തീര്‍പ്പാക്കുകയായിരുന്നു. എന്നാല്‍ അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ അപാകത തോന്നുന്നുണ്ടെങ്കില്‍ പരാതിക്കാരന് ബന്ധപ്പെട്ട മജിസ്ട്രേറ്റിനെ സമീപിക്കാമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരന്‍ വടകര കോടതിയെ സമീപിച്ചത്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളിക്കളത്തിൽ അവൻ റിക്കി പോണ്ടിങ്ങിനെ പോലെയാണ്: മുൻ ഓസീസ് താരം

Cricket
  •  15 days ago
No Image

യുഎഇയിൽ ഫ്രീലാൻസ് വിസ അനുവദിക്കുന്നതിൽ കർശന പരിശോധന; വ്യക്തത തേടി ഫ്രീലാൻസർമാർ

uae
  •  15 days ago
No Image

ഡൽഹി ചെങ്കോട്ടക്ക് സമീപം സ്ഫോടനം: എട്ട് മരണം; നിരവധി പേർക്ക് പരുക്ക്; തലസ്ഥാനത്ത് അതീവ ജാഗ്രത നിർദ്ദേശം

National
  •  15 days ago
No Image

ജീവനക്കാർക്ക് റിമോട്ട് വർക്കും ഫ്ലെക്സിബിൾ വർക്ക് ഓപ്ഷനും; നിർണായക തീരുമാനവുമായി അജ്മാൻ

uae
  •  15 days ago
No Image

ഒരു ദിവസം ആ ടീമിലേക്ക് തിരിച്ചുവരാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു: മെസി

Football
  •  15 days ago
No Image

എസ്ഐആർ: പ്രവാസികൾക്കും വീട്ടിൽ ഇല്ലാത്തവർക്കും ഓൺലൈനായി എന്യൂമറേഷൻ ഫോം നൽകാം; എങ്ങനെ?

uae
  •  15 days ago
No Image

ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം ഉ​ഗ്രസ്ഫോടനം; നിരവധി കാറുകൾ പൊട്ടിത്തെറിച്ചു

National
  •  15 days ago
No Image

ബുംറയെക്കാൾ വിലപ്പെട്ട താരം, ലോകത്തിലെ നമ്പർ വൺ ബൗളർ അവനാണ്‌: മുൻ ഇന്ത്യൻ താരം

Cricket
  •  15 days ago
No Image

തൃശൂർ കോർപ്പറേഷനിലേക്ക് 24 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്; കെപിസിസി സെക്രട്ടറിമാരും, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റും പട്ടികയിൽ 

Kerala
  •  15 days ago
No Image

സഞ്ജു വന്നാലും ചെന്നൈയുടെ ക്യാപ്റ്റൻ അവൻ തന്നെയാവും: പ്രസ്താവനയുമായി അശ്വിൻ

Cricket
  •  15 days ago