HOME
DETAILS

അന്നത്തിനും വെള്ളത്തിനും നിയന്ത്രണം; ഫലസ്തീന്‍ തടവുകാരുടെ ജീവിതം ദുരിതക്കയത്തിലാഴ്ത്തി ഇസ്‌റാഈല്‍

  
backup
January 03 2019 | 05:01 AM

world-israel-vows-to-worsen-conditions-for-palestinian-prisoners

ഗസ്സ: ഫലസ്തീന്‍ തടവുകാരുടെ ജീവിതം നരകതുല്യമാക്കി ഇസ്‌റാഈല്‍. കുടിവെള്ളത്തിനും ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. നിയന്ത്രണങ്ങളുള്‍ക്കൊള്ളിച്ച പുതിയ നിയമം പൊതു സുരക്ഷാ മന്ത്രി ഗിലാഡ് എര്‍ഡന്‍ പ്രഖ്യാപിച്ചു. മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നതോടെ ഏതാനും ആഴ്ചകള്‍ക്ക് അകം നിയമം പ്രാബല്യത്തില്‍ വരും.

നീക്കത്തിനെതിരെ ഫലസ്തീന്‍ രംഗത്തെത്തി.

തടവുകാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിശോധിക്കാനായി ഏഴ് മാസം മുമ്പ് രൂപീകരിച്ച കമ്മിറ്റി നിശ്ചയിച്ച നിയമമാണ് ഗിലാര്‍ഡ് എര്‍ഡന്‍ പ്രഖ്യാപിച്ചത്. ഭീകരത ആരോപിച്ച് ഇസ്‌റാഈല്‍ തടവിലിട്ടവരുടെ ജീവിതം നരകതുല്യമാക്കുന്നതാണ് പുതിയ നിയമം. ഫലസ്തീന്‍ അതോറിറ്റിക്കുള്ള ഫണ്ട് നിര്‍ത്തലാക്കുക, വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം കൊണ്ടു വരിക, ടെലിവിഷന്‍ കാണുന്നത് കുറക്കുക, ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അനുവദിക്കില്ല തുടങ്ങിയ കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

ഇസ്‌റാഈല്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഫലസ്തീന്‍ തടവുകാരെ സന്ദര്‍ശിക്കുന്നതിനും വിലക്കുണ്ട്. ഹമാസുമായി ബന്ധപ്പെട്ട കേസുകളില്‍ തടവില്‍ കഴിയുന്നവര്‍ക്ക് ബന്ധുക്കളെ കാണുന്നതിന് നേരത്തെ തന്നെ നിയന്ത്രണം ഉണ്ടെന്ന് അദ്ദേഹം ന്യായികരിച്ചു. ഫത്താഹുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവര്‍ക്കുള്ള നിയന്ത്രണമാണ് ഹമാസിന് കൂടെ ബാധകമാക്കിയിരുന്നത്. നീക്കത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നാല്‍ ഏത് വിധേനേയും അത് ചെറുക്കുമെന്നും മന്ത്രി വ്യക്തമാക്കി.


ഇസ്‌റാഈല്‍ അന്താരാഷ്ട്ര നിയമത്തിനും മുകളിലെന്ന പോലെ പെരുമാറുന്നു- ബര്‍ഗൂതി

ഫലസ്തീനികള്‍ക്ക് നേരെ എന്തും ചെയ്യാന്‍ അധികാരമുണ്ടെന്ന പോലെയാണ് ഇസ്‌റാഈല്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഫലസ്തീനിയന്‍ നാഷണല്‍ ഇനീഷ്യേറ്റീവ് പാര്‍ട്ടി നേതാവ് മുസ്തഫ ബര്‍ഗൂതി പ്രതികരിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാണ് ഇസ്‌റാഈലിന്റെ പ്രവര്‍ത്തനം. ഇത് മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 5500 ഫലസ്തീന്‍ തടവുകാരാണ് ഇസ്‌റാഈലില്‍ ഉള്ളത്. 230 കുട്ടികളും 54 സ്ത്രീകളും ഉള്‍പ്പെടെയാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശ്ശൂര്‍ റെയില്‍വെ സ്റ്റേഷന്റെ സ്ഥലത്തെ കാനയില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം തുടങ്ങി പൊലിസ്

Kerala
  •  3 months ago
No Image

പൗരത്വ ഭേദഗതി ചട്ടം: പി. സന്തോഷ് കുമാര്‍ എംപിയുടെ ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

latest
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-20-09-2024

PSC/UPSC
  •  3 months ago
No Image

റൂവി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറിയായി ഡോക്ടർ മുജീബ് അഹമ്മദ് നെ തെരെഞ്ഞെടുത്തു

oman
  •  3 months ago
No Image

എഡിജിപിക്കെതിരായ പരാതി: വിജിലന്‍സ് അന്വേഷണത്തിന് പ്രത്യേക സംഘം

Kerala
  •  3 months ago
No Image

രഞ്ജിത്തിനെതിരായി രഹസ്യമൊഴി നല്‍കി പരാതിക്കാരി

Kerala
  •  3 months ago
No Image

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

Kerala
  •  3 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന സംഭവം; പ്രതിയെ തെളിവെടുപ്പിനായി മൈനാഗപ്പളളിയില്‍ എത്തിച്ചു

Kerala
  •  3 months ago
No Image

പേടിപ്പിക്കാന്‍ നോക്കിയതാ, പക്ഷേ പണി പാളി! കടുവയിറങ്ങിയെന്ന് വ്യാജ വാര്‍ത്ത; 3 പേര്‍ പിടിയില്‍

Kerala
  •  3 months ago
No Image

മുകേഷിനെതിരേ പരാതി നല്‍കിയ നടിക്കെതിരേ പോക്‌സോ കേസ്

Kerala
  •  3 months ago