ADVERTISEMENT
HOME
DETAILS

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന സംഭവം; പ്രതിയെ തെളിവെടുപ്പിനായി മൈനാഗപ്പളളിയില്‍ എത്തിച്ചു

ADVERTISEMENT
  
September 20 2024 | 12:09 PM

Mob Blocks Police Jeep Refuses to Hand Over Accused in Scooter Rider Abduction Case

കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലുമായി പൊലിസ് തെളിവെടുപ്പ് നടത്തി. നാടകീയ രംഗങ്ങളാണ് തെളിവെടുപ്പിനിടെ നടന്നത്. അപകടം നടന്ന ആനൂര്‍ക്കാവില്‍ ജനങ്ങള്‍ പൊലിസ് ജീപ്പ് വളയുകയും പ്രതിക്കെതിരെ പ്രതിഷേധമുയര്‍ത്തുകയും ചെയ്തു. നാട്ടുകാര്‍ അക്രമാസക്തമായേക്കുമെന്ന് ഭയന്ന് പൊലിസ് പ്രതിയെ ജീപ്പില്‍ നിന്നും പുറത്തിറക്കിയില്ല.

അപകട ശേഷം രക്ഷപ്പെട്ട അജ്മലിനെയും ഡോ. ശ്രീക്കുട്ടിയെയും നാട്ടുകാര്‍ തടഞ്ഞുവച്ച നോര്‍ത്ത് മൈനാഗപ്പള്ളിയിലെ ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കൂടാതെ പ്രതികള്‍ താമസിച്ച കരുനാഗപ്പള്ളിയിലെ ഹോട്ടലിലും അജ്മലിന്റെ സുഹൃത്തിന്റെ വീട്ടിലും തെളിവെടുത്തു. ഈ സുഹൃത്തിന്റെ കാറാണ് അപകട സമയത്ത് പ്രതി ഓടിച്ചിരുന്നത്. 

ഞായറാഴ്ച വൈകിട്ട് 5 മണിവരെയാണ് പ്രതികളായ അജ്മലിനെയും, ഡോ.ശ്രീക്കുട്ടിയെയും ശാസ്താംകോട്ട മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡില്‍ നല്‍കിയത്. പ്രോസിക്യൂഷന്‍ 3 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. പ്രതികള്‍ മദ്യവും ലഹരിമരുന്നും ഉപയോഗിച്ചിരുന്നെന്നും പരസ്പര വിരുദ്ധമായ മൊഴികളാണ് പൊലിസിന് നല്‍കിയതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അപകടമുണ്ടായതിന്റെ തലേ ദിവസം ഇരുവരും താമസിച്ചിരുന്ന കരുനാഗപ്പള്ളിയിലെ ഹോട്ടല്‍ മുറിയില്‍ പൊലിസ് നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികളും ലഹരിമരുന്ന് ഉപയോഗിക്കുന്ന ട്യൂബും കണ്ടെത്തി. ഇത് പരിഗണിച്ചാണ് കോടതി രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്.

Protesters in Mainagapally block police jeep, refusing to hand over Ajmal, accused of forcing a scooter rider into his car, highlighting tensions between law enforcement and locals.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Cricket
  •  a day ago
No Image

അബൂദബിയിൽ ഒലിയാൻഡർ ചെടികൾക്ക് നിരോധനം

uae
  •  a day ago
No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  a day ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  a day ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  a day ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  a day ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a day ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  a day ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  a day ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  a day ago