HOME
DETAILS

തൃശ്ശൂര്‍ റെയില്‍വെ സ്റ്റേഷന്റെ സ്ഥലത്തെ കാനയില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം തുടങ്ങി പൊലിസ്

  
Web Desk
September 20 2024 | 14:09 PM

Body Found Near Thrissur Railway Station Murder Suspected Police Investigation Underway

തൃശ്ശൂര്‍: തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്റെ സ്ഥലത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അന്നമനട കല്ലൂര്‍ കാഞ്ഞിരപറമ്പില്‍ മജിദിന്റെ മകന്‍ ഷംജാദി (45) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. യുവാവിന്റെ മരണം കൊലപാതകമാണെന്ന സംശയത്തില്‍ പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് പൊലിസ് അറിയിച്ചു. കൊലപാതകം തന്നെയാണോയെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിക്കാനാകുമെന്നും പൊലിസ് വ്യക്തമാക്കി. 

റെയില്‍വേ സ്റ്റേഷന്‍ രണ്ടാം കവാടത്തിനടുത്ത്, നടപ്പാതയോട് ചേര്‍ന്നുള്ള മതിലിനുള്ളില്‍ റെയില്‍വേയുടെ സ്ഥലത്തെ ചെറിയ കാനയില്‍ തലകുത്തി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല, നെറ്റിയിലും തലയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിക്കേറ്റ പാടുകളുണ്ടായിരുന്നു. കൊലപാതകമാണെന്ന് സംശയിക്കുന്നതായും, ഇന്ന് പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മാത്രമേ കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്ന് പൊലീസ് പറഞ്ഞു.

മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് നിന്ന് ഇയാളുടേതെന്ന് കരുതുന്ന ബാഗ് പൊലിസ് കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു. ഒരു വര്‍ഷത്തോളമായി ഭാര്യയുമായി വേര്‍പിരിഞ്ഞ് കഴിയുന്ന ഇയാള്‍ വല്ലപ്പോഴും മാത്രമേ സ്വന്തം വീട്ടിലേക്ക് എത്താറുള്ളുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. വിരലടയാള വിദഗ്ധരും ഫൊറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി.

A young man's body discovered near Thrissur Railway Station sparks murder investigation. Police launch probe to unravel circumstances surrounding mysterious death.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അംബാനിയോട് ഏറ്റുമുട്ടാൻ അദാനി; ഗുജറാത്തിൽ പിവിസി പ്ലാന്റുമായി അദാനി ഗ്രൂപ്പ്

National
  •  2 months ago
No Image

ഫലസ്തീനിലെ അഭയാർത്ഥി ക്യാമ്പുകൾ ഇടിച്ചുനിരത്തി, സ്വകാര്യ കമ്പനികളുടെ വികസന പ്രവർത്തനങ്ങൾക്ക് ഇസ്റാഈൽ കൂട്ടുനിൽക്കുന്നതായി റിപ്പോർട്ട്

International
  •  2 months ago
No Image

രജിസ്ട്രാറെ പുറത്താക്കാന്‍ വിസിക്ക് അധികാരമില്ല; സിന്‍ഡിക്കേറ്റിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യങ്ങളാണ് സിന്‍ഡിക്കേറ്റ് ചെയ്തതെന്ന് മന്ത്രി ആര്‍ ബിന്ദു

Kerala
  •  2 months ago
No Image

ബ്രിട്ടിഷ് വ്യോമസേനയുടെ എയര്‍ബസ് 400 മടങ്ങി;  വിദഗ്ധര്‍ ഇന്ത്യയില്‍ തുടരും, വിജയിച്ചില്ലെങ്കിൽ എയർലിഫ്റ്റിങ്

Kerala
  •  2 months ago
No Image

കോഴിക്കോട് ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥി ആശുപത്രിയിൽ

Kerala
  •  2 months ago
No Image

ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടാൻ സഹായിച്ചത് ആ സൂപ്പർതാരം: വൈഭവ് സൂര്യവംശി

Cricket
  •  2 months ago
No Image

'വിസിയും സിന്‍ഡിക്കേറ്റും രണ്ടുതട്ടില്‍'; കേരള സര്‍വ്വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയെന്ന് സിന്‍ഡിക്കേറ്റ്, റദ്ദാക്കിയില്ലെന്ന് വിസി

Kerala
  •  2 months ago
No Image

വാടകയായി ഒരു രൂപ പോലും നൽകിയില്ല; പാലക്കാട് വനിത പൊലിസ് സ്റ്റേഷന് നഗര സഭയുടെ കുടിയൊഴിപ്പിക്കൽ നോട്ടീസ്

Kerala
  •  2 months ago
No Image

എഫ്-35 ബി യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി ബ്രിട്ടീഷ് സംഘമെത്തി; എയര്‍ബസ് തിരുവനന്തപുരത്ത് പറന്നിറങ്ങി

Kerala
  •  2 months ago
No Image

ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago