HOME
DETAILS

ലബനാന്‍ സ്‌ഫോടനത്തില്‍ മലയാളി ബന്ധം?; പേജര്‍ കൈമാറ്റത്തില്‍ വയനാട് സ്വദേശിയുടെ കമ്പനിക്ക് ബന്ധമെന്ന് സംശയം, അന്വേഷണം പ്രഖ്യാപിച്ച് ബള്‍ഗേറിയ

  
Farzana
September 20 2024 | 09:09 AM

 Investigation Links Lebanese Pager Explosions to Malayali Businessmans Company in Bulgaria

ന്യൂഡല്‍ഹി: ലബനാനിലുടനീളം ചൊവ്വാഴ്ചയുണ്ടായ പേജര്‍ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം മലയാളിയുടെ കമ്പനിയിലേക്കും. നോര്‍വെ പൗരത്വമുള്ള മലയാളി റിന്‍സണ്‍ ജോസിന്റെ ബള്‍ഗേറിയയിലെ കമ്പനിലേക്കാണ് സംശയം നീളുന്നത്. സംഭവത്തില്‍ ബള്‍ഗേറിയ അന്വേഷണം പ്രഖ്യാപിച്ചു. ഹിസ്ബുല്ലക്കാി പേജര്‍ വാങ്ങാനുള്ള സാമ്പത്തിക ഇടപാടില്‍ ഇദ്ദേഹത്തിന്റെ കമ്പനി ഉള്‍പെട്ടതായാണ് സംശയം. ബള്‍ഗേറിയയില്‍ രജിസ്റ്റര്‍ ചെയ്ത നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡിന്റെ ഉടമയാണ് വയനാട് മാനന്തവാടി സ്വദേശിയായ റിന്‍സന്‍.

എന്നാല്‍ പേജറുകളില്‍ സ്‌ഫോടക വസ്തുക്കള്‍ വെച്ച സംഭവത്തില്‍ ഇടനിലക്കാരി ഇസ്‌റാഈലിന്റെ മൊസാദുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം റിന്‍സന് അറിയില്ലെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ബി.എ.സി കണ്‍സല്‍ട്ടിങ് കമ്പനിട്ട് ഓഫിസ് പോലുമില്ലെന്ന് ഹംഗേറിയന്‍ മാധ്യമങ്ങള്‍ പറയുന്നത്. ബി.എ.സിയുടെ എം.ഡിയായ ക്രിസ്റ്റ്യാന ബര്‍സോണി ആര്‍സിഡിയാക്കോണോ എന്ന യുവതിയാണ് നോര്‍ട്ട ഗ്ലോബലുമായി ബന്ധപ്പെട്ട് ഇടപാടുകള്‍ നടത്തിയിരുന്നത്. ഗോള്‍ഡ് അപ്പോളോയുമായി ബി.എ.സിയാണ് പേപ്പറില്‍ ഒപ്പിട്ടിരുന്നതെങ്കിലും അതിന് പിന്നില്‍ നോര്‍ട്ടയായിരുന്നുവെന്നാണ് ഹംഗേറിയന്‍ മാധ്യമം പറയുന്നത്. തായ്‌വാനില്‍നിന്ന് പേജറുകള്‍ കൊണ്ടുവന്ന് ഹിസ്ബുല്ലക്ക് കൈമാറിയതും നോര്‍ട്ടയാണെന്നും ഇവര്‍ പറയുന്നു.

തായ്!വാനിലെ ഗോള്‍ഡ് അപ്പോളോയുടെ ട്രേഡ് മാര്‍ക്ക് ഉപയോഗിച്ച് ഹംഗേറിയന്‍ കടലാസ് കമ്പനി ബി.എ.സി കണ്‍സല്‍ട്ടിങ്ങാണ് പൊട്ടിത്തെറിച്ച പേജറുകള്‍ നിര്‍മിച്ചതെന്നാണ് പുറത്തുവന്ന വിവരം. എന്നാല്‍ ബി.എ.സി കടലാസ് കമ്പനി മാത്രമാണെന്നും റിന്‍സന്‍ ജോസിന്റെ നോര്‍ട്ട ഗ്ലോബല്‍ വഴിയാണ് ഹിസ്ബുല്ല പേജറുകള്‍ വാങ്ങിയതെന്നുമാണ് ഹംഗേറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലെബനാന്‍ സ്‌ഫോടനത്തിന് പിന്നാലെ റിന്‍സനുമായുള്ള ബന്ധവും വിഛേദിക്കപ്പെട്ടിരുന്നു. ഇതും സംശയത്തിനിടയാക്കുന്നുണ്ട്.

റിന്‍സണ്‍ തെറ്റു ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും ചതിക്കപ്പെട്ടതാകാമെന്നുമാണ് കുടുംബം പറയുന്നത്. 2013ലാണ് റിന്‍സന്‍ ഏറ്റവും ഒടുവില്‍ നാട്ടില്‍ വന്നത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും മഴയില്ല, ശക്തമായ മഴ ശനിയാഴ്ച മുതൽ

Kerala
  •  17 hours ago
No Image

തോൽവിയോടെ ഇതിഹാസം റയലിൽ നിന്നും പടിയിറങ്ങി; ഇനി കളികൾ പുതിയ ക്ലബ്ബിനൊപ്പം

Football
  •  17 hours ago
No Image

സന്ദർശകർക്കായി ആറ് സ്ഥിരം ഗാലറികളും ഒരു താൽക്കാലിക ഗാലറിയും; സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബറിൽ തുറക്കും

uae
  •  17 hours ago
No Image

ലോകക്രിക്കറ്റിലേക്ക് പുതിയൊരു ടീം; ഫുട്ബോളിന്റെ നാട്ടുകാർ ക്രിക്കറ്റ് ലോകകപ്പ് കളിക്കാനൊരുങ്ങുന്നു

Cricket
  •  18 hours ago
No Image

മധ്യപ്രദേശില്‍ 27 കോടി രൂപയുടെ അരി നശിപ്പിച്ചു;  റേഷന്‍ കട വഴി വിതരണം ചെയ്യാനെത്തിയ അരിയിലാണ് ദുര്‍ഗന്ധം

Kerala
  •  18 hours ago
No Image

ജൂലൈയിലെ ആദ്യ പൗർണമി; യുഎഇയിൽ ഇന്ന് ബക്ക് മൂൺ ദൃശ്യമാകും

uae
  •  18 hours ago
No Image

ബാഴ്സക്കൊപ്പവും പിഎസ്ജിക്കൊപ്പവും റയലിനെ തകർത്തു; ഇതാ ചരിത്രത്തിലെ റയലിന്റെ അന്തകൻ

Football
  •  18 hours ago
No Image

എല്ലാ കപ്പലുകളിലും ഹൾ ഐഡന്റിഫിക്കേഷൻ നമ്പർ വേണം, 'ശരിയായി' പ്രദർശിപ്പിക്കുകയും വേണം; പുതിയ നിയമവുമായി ദുബൈ

uae
  •  19 hours ago
No Image

100 ഗോളടിച്ച് ലോക റെക്കോർഡ്; ഫുട്ബോളിൽ പുതു ചരിത്രമെഴുതി മെസി

Football
  •  19 hours ago
No Image

വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ 

Kerala
  •  20 hours ago