ആക്രമിക്കാന്‍ കോണ്‍ഗ്രസിന്റെ അനുമതി ആവശ്യമില്ലെന്ന് ട്രംപ്
വാഷിങ്ടണ്‍: ഇറാനെ ആക്രമിക്കാന്‍ തനിക്ക് യു.എസ് കോണ്‍ഗ്രസിന്റെ അനുമതി ആവശ്യമില്ലെന്ന് ട്രംപ്. ആനുപാതികമല്ലാത്ത തിരിച്ചടിക്കാണെങ്കിലും അത് ആവശ്യമില്ല. അറിയിപ്പിന് തന്റെ ട്വീറ്റുകള്‍ ശ്രദ്ധിച്ചാല്‍ മതി. ഖാസിം സുലൈമാനിക്കെതിരായ ഡ്രോണ്‍ ആക്രമണം സംബന്ധിച്ച് 24 മണിക്കൂറിനു ശേഷമാണ് ജനപ്രതിനിധിസഭയെ അറിയിച്ചതെന്ന സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ വിമര്‍ശനത്തോട് പ്രതികരിച്ച് ട്രംപ് പറഞ്ഞു.
ഇറാനെതിരായ യുദ്ധത്തിലേക്ക് രാജ്യത്തെ നയിക്കുന്നതില്‍ നിന്നും ട്രംപിനെ തടയാന്‍ കോണ്‍ഗ്രസ് പുതിയ പ്രമേയം കൊണ്ടുവരുമെന്ന് രണ്ട് ഡമോക്രാറ്റ് ജനപ്രതിനിധികള്‍ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് അനുമതിയില്ലാതെ പ്രസിഡന്റിന് യുദ്ധവുമായി മുന്നോട്ടുപോകാന്‍ പറ്റുമെന്ന് താന്‍ കരുതുന്നില്ലെന്ന് മുതിര്‍ന്ന സെനറ്റ് അംഗം ചക് ഷൂമര്‍ പറഞ്ഞു. അമേരിക്കക്കാര്‍ ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപിനെതിരേ നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാധ്യതയുള്ള മുതിര്‍ന്ന ഡമോക്രാറ്റ് സെനറ്റര്‍ എലിസബത്ത് വാറനും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."