HOME
DETAILS
MAL
ജെ.എന്‍.യുവിലെ എ.ബി.വി.പി ആക്രമണം ഫാസിസ്റ്റ് സര്‍ജിക്കല്‍ സ്ട്രൈക്കെന്ന് മമത
backup
January 07 2020 | 03:01 AM
കൊല്‍ക്കത്ത: ജെ.എന്‍.യുവില്‍ നടന്നത് കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് സര്‍ജിക്കല്‍ സ്ട്രൈക്ക് ആണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബനാര്‍ജി. എല്ലാ വിദ്യാര്‍ഥി യൂനിയനുകളും എന്‍.ഡി.എ സര്‍ക്കാരിനെതിരേ രംഗത്തിറങ്ങണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഹീനമായ ആക്രമണമാണ് ജെ.എന്‍.യുവില്‍ നടന്നത്. ഇത് ജനാധിപത്യത്തിനെതിരേയുള്ള ഗൂഢമായ ആക്രമണമാണെന്നും മമതാ ബാനര്‍ജി പറഞ്ഞു.ആരെങ്കിലും കേന്ദ്രസര്‍ക്കാരിനെതിരേ സംസാരിച്ചാല്‍ അവര്‍ പാകിസ്ഥാനികളായി മുദ്രകുത്തപ്പെടുമെന്നും രാജ്യത്ത് ഇത്തരത്തിലുള്ള ഒരു സാഹചര്യം മുമ്പൊന്നും ഉണ്ടായിട്ടില്ലെന്നും മമത കൂട്ടി ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."