മാവോയിസ്റ്റ് ഭീഷണി: അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി
ഗൂഡല്ലൂര്‍: കേരളത്തിലെ മലപ്പുറം ജില്ലയിലെ വഴിക്കടവ് മേഖലയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തിയതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരളാ-തമിഴ്നാട് അതിര്‍ത്തി മേഖലയായ നീലഗിരി ജില്ലയിലെ അതിര്‍ത്തി മേഖലകളില്‍ തമിഴ്നാട് പൊലിസ് സുരക്ഷ ശക്തമാക്കി.
നീലഗിരിയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണ് വഴിക്കടവ് മേഖല.
അത്കൊണ്ട് തന്നെ മാവോയിസ്റ്റ് സംഘങ്ങള്‍ നീലഗിരി വനത്തിലേക്ക് ചേക്കേറാന്‍ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാടുകാണി, പാട്ടവയല്‍, ചോലാടി, കക്കനഹള്ള, ബര്‍ളിയാര്‍, കുഞ്ചപ്പന, താളൂര്‍, നമ്പ്യാര്‍കുന്ന് തുടങ്ങിയ അതിര്‍ത്തി ചെക്പോസ്റ്റുകളിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വാഹനങ്ങള്‍ പരിശോധനക്ക് ശേഷമാണ് കടത്തിവിടുന്നത്. നീലഗിരിയിലെ വനമേഖലകളിലും ആദിവാസി ഗ്രാമങ്ങളിലും തമിഴ്നാട് ദൗത്യസേന പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."