അക്രമങ്ങള്‍ അപലപനീയം: എം.സി ഖമറുദ്ദീന്‍
കാസര്‍കോട്: ഹര്‍ത്താലിന്റെ മറവില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സംഘ്പരിവാര്‍ അനുകൂലികള്‍ നടത്തിയ അക്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്ന് മുസ്‌ലിം ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് മുസ്‌ലിം ലീഗ്. എന്നാല്‍ സംഘ്പരിവാര്‍ ഉദ്ദേശിക്കുന്നത് ഇതുവഴി എങ്ങിനെ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാമെന്നാണ്. യാതൊരു പ്രകോപനവുമില്ലാതെയാണ് പല പ്രദേശങ്ങളിലും വാഹനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ അതിക്രമങ്ങള്‍ നടത്തിയത്. ബന്തിയോട്ട് അടച്ചിട്ട കടകള്‍ക്കു നേരെയാണ് കല്ലേറ് നടത്തിയത്. ബായാറില്‍ മത അധ്യാപകനു നേരെ നടന്ന അക്രമവും ഇതേ രീതിയിലാണ്. ഉപതെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ കലാപം സൃഷ്ടിക്കാനുള്ള ഗൂഢശ്രമമമാണ് ഇതിനു പിന്നില്‍.
അക്രമികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുസ്‌ലിം ലീഗ് മുന്നോട്ടു വരുമെന്നും ഖമറുദ്ദീന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."