ഉന്നത വിജയികളെ അനുമോദിച്ചു
ഇയ്യാട്: മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ സംസ്ഥാനത്ത് എട്ടാം റാങ്കും കോഴിക്കോട് ജില്ലയില്‍ ഒന്നാം സ്ഥാനവും നേടി ഇയ്യാടിനഭിമാനമായ കായക്കല്‍ ഹരികൃഷ്ണനെയും മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 600-ാം റാങ്ക് നേടിയ സിനിന്‍ അബ്ദുല്ലയെയും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ നന്ദിത എന്‍., മുഹമ്മദ് നിലൂഫര്‍, ശ്രീ ലക്ഷ്മി എന്നിവരെയും ഡി.വൈ.എഫ്.ഐ ഇയ്യാട് യൂനിറ്റ് കമ്മിറ്റി അനുമോദിച്ചു.
ബാലുശ്ശേരി നിയോജക മണ്ഡലം എം.എല്‍.എ പുരുഷന്‍ കടലുണ്ടി ഉപഹാര സമര്‍പ്പണം നടത്തി. മുഹമ്മദ് റിയാസ് അത്തിക്കോട്ട് അനുമോദന പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭ, വി.പി മനോജ്, ബഷീര്‍ മാസ്റ്റര്‍ മഠത്തില്‍, ലിജു, അനി കെ.ടി, ഇഖ്ബാല്‍ സംസാരിച്ചു.
നരിക്കുനി: പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ്ദാനം കാരാട്ട് റസാഖ് എം.എല്‍.എ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് രാധാകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എപ്ലസ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് മാധവന്‍ മാസ്റ്റര്‍ സ്മാരക എന്‍ഡോവ്‌മെന്റും ശിവരാമന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ കാഷ് പ്രൈസും വിതരണം ചെയ്തു. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു സ്ഥലമാറ്റം ലഭിച്ച അനില്‍കുമാറിനു യാത്രയയപ്പും നല്‍കി.
നരിക്കുനി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വബിത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ആമിന ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗം ഷക്കീല ടീച്ചര്‍, സി.കെ സലീം, വി. ബാബു, ബിന്ദു പൈക്കാട്ട്, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് മായ ടീച്ചര്‍, റോയി തോമസ്, ഷൈല വര്‍ഗീസ്, സി.പി അബ്ദുല്‍ ഖാദര്‍ പങ്കെടുത്തു.
മുക്കം: ചെറുവാടി പൊറ്റമ്മല്‍ സമര്‍പ്പണം സാംസ്‌കാരിക വേദി ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ചടങ്ങ് തിരുവമ്പാടി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് കെ.വി അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഷക്കീല്‍ പുതിയോട്ടില്‍ അധ്യക്ഷനായി.
പഠനോപകരണ വിതരണം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ചേറ്റൂര്‍ മുഹമ്മദ് നിര്‍വഹിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി എസ്.എ നാസര്‍, സി.വി.എ കുട്ടി, കുറുവാടങ്ങല്‍ മുഹമ്മദ്, സി.വി ഖദീജ ടീച്ചര്‍, പോക്കുട്ടി കെ., കോയാമുട്ടി കൊട്ടുപ്പുറത്ത്കണ്ടി, ശുഹൈബ് കൊട്ടുപ്പുറത്ത്, കെ.വി നിയാസ്, നിഷാദ് ടി., നൂറുദ്ദീന്‍ സി.പി, നവാസ് കെ.വി, സഫറുദ്ദീന്‍ കെ.ടി പ്രസംഗിച്ചു.
തണ്ണീര്‍പൊയില്‍ ഏരിയാ വെല്‍ഫെയര്‍ അസോസിയേഷന്‍, ഖത്തര്‍ (തവാഖ്) ഉന്നത വിജയികളെ അവാര്‍ഡുകള്‍ നല്‍കി അനുമോദിച്ചു. കാരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി ജമീല ഉദ്ഘാടനം ചെയ്തു. അവാര്‍ഡുകള്‍ ആനയാംകുന്ന് ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ സി.പി ചെറിയമുഹമ്മദും തവാഖ് കേന്ദ്ര കമ്മിറ്റി സെക്രട്ടറി ടി.ടി മുജീബും വിതരണം ചെയ്തു.
ഒ. ഇമ്പിച്ചിക്കോയ അധ്യക്ഷനായി. പി.പി ശിഹാബുദ്ദീന്‍, എം.സി സുബ്ഹാന്‍ ബാബു, പി.കെ ശംസുദ്ദീന്‍, സി. മുനീര്‍, വി.എന്‍ ഇഖ്ബാല്‍ സംസാരിച്ചു.
കട്ടാങ്ങല്‍: വെണ്ണക്കോട് സി.എച്ച് സെന്റര്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികളെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഖദീജാ മുഹമ്മദ് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. പി.കെ ഇബ്രാഹീം അധ്യക്ഷനായി. പി.പി.എം മാസ്റ്റര്‍, കെ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, മെമ്പര്‍ പി. ആലിക്കുഞ്ഞി, എ.കെ ഇബ്രാഹീം ഹാജി, എം. അബൂബക്കര്‍, പി.പി മാനുട്ടിഹാജി, ഇ. അബ്ദുല്ലക്കുട്ടി, വി. അബ്ദുല്ലക്കുട്ടി, തോട്ടത്തില്‍ സലാം, റസാഖ് മാസ്റ്റര്‍, എം.പി അബൂബക്കര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."