വാടാനപ്പള്ളിയില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു
വാടാനപ്പള്ളി: ഹര്‍ത്താല്‍ ദിനത്തില്‍ വാടാനപ്പള്ളിയില്‍ തുറന്ന് പ്രവര്‍ത്തിച്ച ഹോട്ടല്‍ അടപ്പിക്കാനെത്തിയ ബി.ജെ.പി പ്രവര്‍ത്തകരും എസ്.ഡി.പി.ഐ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കുത്തേല്‍ക്കുകയും രണ്ട് പ്രവര്‍ത്തകര്‍ക്ക് കല്ലേറില്‍ പരുക്കേല്‍ക്കുകയും ചെയ്തു.
വാടാനപ്പള്ളി ഗണേശ മംഗലത്ത് സ്വകാര്യ ഹോട്ടലില്‍ സംഘടിച്ച എസ്.ഡി.പി.ഐ പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. വാടാനപ്പള്ളി ബീച്ച് കാട്ടില്‍ ഇണ്ണാറന്‍ കൃഷ്ണന്‍ കുട്ടി(മല്ലന്‍), തൃത്തല്ലൂര്‍ മഞ്ഞിപ്പറമ്പില്‍ സുജിത്ത്,വാടാനപ്പള്ളി ഉണ്ണിക്കോച്ചന്‍ രതീഷ് (ഫിസ) എന്നിവര്‍ക്കാണ് കുത്തേറ്റത്.
രതീഷിനും കൃഷ്ണന്‍ കുട്ടിക്കും കാലിനു വെട്ടേല്‍ക്കുകയും സുജിത്തിന് തോളെല്ലിനു സമീപം കത്തികൊണ്ട് വരഞ്ഞ് മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ബി.ജെ.പി പ്രവര്‍ത്തകരായ വാടാനപ്പള്ളി ഗ്രാമപഞ്ചായത്തംഗം കുണ്ടു വീട്ടില്‍ കെ.ബി ശ്രീജിത്ത്, മഠത്തിപ്പറമ്പില്‍ രാമദാസ് എന്നിവര്‍ക്കാണ് കല്ലേറില്‍ പരുക്കേറ്റത്. ശ്രീജിത്തിന് നെഞ്ചില്‍ സാരമായി പരുക്കേറ്റിട്ടുണ്ട്. ഇന്നലെ പ്രകടനവും ദേശീയ പാത ഉപരോധവും കഴിഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഗണേശ മംഗലത്ത് സംഘടിച്ച് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.
ബുധനാഴ്ച അപ്രഖ്യാപിത ഹര്‍ത്താലില്‍ തളിക്കുളം സ്വദേശി പണിക്കവീട്ടില്‍ ഫയാസിന്റെ ഗണേശമംഗലത്തെ റൈസ് ബൗള്‍ ഹോട്ടല്‍ അടപ്പിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലേയുമുണ്ടായത്. ഹര്‍ത്താല്‍ ദിനമായ ഇന്നലെ ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നില്ല. എന്നാല്‍ 40 പേരടങ്ങുന്ന എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഹോട്ടലില്‍ സംഘടിച്ചിരുന്നു. ഈ സമയം പ്രകടനം കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ സ്ഥാപനം അടയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നായിരുന്നു അക്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."