ഫഌറ്റ് നിര്‍മിച്ചില്ല; യൂനിടെക്കിന് പിഴ
ന്യൂഡല്‍ഹി: ഏറ്റെടുത്ത പദ്ധതി വൈകിച്ചതിന് ഡല്‍ഹി ആസ്ഥാനമായ കെട്ടിടനിര്‍മാതാക്കളായ യൂനിടെക് ബില്‍ഡേഴ്സിന് സുപ്രിംകോടതി പിഴ ചുമത്തി.
പദ്ധതി പ്രകാരം ഫ്ളാറ്റ് വാങ്ങിയ 39 പേര് നല്കിയ തുകയുടെ 14 ശതമാനം 2010 മുതല്‍ ഓരോ വര്‍ഷവും കണക്കാക്കി ഫ്ളാറ്റ് വാങ്ങിയവര്‍ക്ക് നല്‍കാനാണ് ജസ്റ്റിസുമാരായ ദീപക് മിശ്ര, എ.എം ഖന്‍വില്‍ക്കര്‍, മോഹന്‍ എം. ശാന്തനഗൗഡര്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്. അവര്‍ നല്കിയ തുക തിരിച്ചുനല്‍കുന്നതിന് പുറമെയാണിത്. 16.55 കോടി രൂപയാണ് കമ്പനി ഇതുവരെ 39 ഉപഭോക്താക്കളില്‍ നിന്ന് കൈപ്പറ്റിയത്.
ഇതിന്റെ 14 ശതമാനം 2010 മുതല്‍ വൈകിയ ഓരോവര്‍ഷവും കണക്കാക്കി നല്‍കണം. ഹരിയാനയിലെ ഗുഡ്ഗാവിലാണ് പദ്ധതി പ്രകാരം ഫ്ളാറ്റ് നിര്‍മിക്കേണ്ടിയിരുന്നത്. ഉപഭോക്താക്കളില്‍ നിന്ന് വാങ്ങിയ 16.55 കോടി രൂപ തിരിച്ചു നല്കാന് കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ കമ്പനിയോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."