'കനാല്‍ മലിനമാക്കുന്നവര്‍ക്കെതിരേ നടപടി വേണം'
ഫറോക്ക്: പൊതുജനാരോഗ്യത്തിനു ഹാനികരമാകുന്ന രീതിയില്‍ ഇ.കെ കനാല്‍ മലിനമാക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ചെറുവണ്ണൂര്‍-നല്ലളം മേഖലാ മുസ്‌ലിം ലീഗ് പ്രവര്‍ത്തകസമതി യോഗം ആവശ്യപ്പെട്ടു. വ്യവസായ ശാലകളില്‍ നിന്നും ആശുപത്രികളില്‍ നിന്നും മലിനജലം ഒഴുക്കി കനാല്‍ വിഷവാഹിനിയാക്കുകയാണ്. വിഷം കലര്‍ന്നത് കാരണം കനാലിലെ മത്സ്യസമ്പത്ത് നഷ്ടപ്പെടുകയും കുടിവെള്ളത്തെ കാര്യമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. പുഴയിലേക്ക് മലിനജലമൊഴുക്കുന്നത് തടയാന്‍ അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. മേഖലാ ലീഗ് പ്രസിഡന്റ് എം. കുഞ്ഞാമുട്ടി അധ്യക്ഷനായി. യു. പോക്കര്‍, കണ്ണാടി മൊയ്തീന്‍, പി. ബിച്ചിക്കോയ, എം.കെ ഹസന്‍ കോയ, കെ. അബ്ദുല്‍ ഖാദര്‍, സി.കെ കോമു, കെ. ആദം, കെ.പി സഹീര്‍, എ. അഹമ്മദ് കോയ, പാലോറ തന്‍സി, അന്‍വര്‍, കെ. നസീഫ്, റിയാസ് അരീക്കാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."