നെല്‍വയല്‍ പുനര്‍ജീവിപ്പിക്കാന്‍ സന്നദ്ധ സംഘടനകള്‍
സുല്‍ത്താന്‍ ബത്തേരി: വയനാടിന്റെ നഷ്ടപ്പെട്ടുപോയ പ്രതാപം നെല്‍വയലുകളിലൂടെ വീണ്ടെടുക്കാന്‍ സന്നദ്ധസംഘടനകള്‍ ഒരുമിക്കുന്നു. നെല്‍കൃഷിയിലുണ്ടായ കുറവ് ജില്ലയില്‍ വരള്‍ച്ചയുടെ തോത് വര്‍ധിപ്പിച്ചതായി കണക്കാക്കിയിരുന്നു. വയലുകളില്‍ നെല്‍കൃഷി ചെയ്തുകൊണ്ടിരുന്നപ്പോള്‍ ജലസ്രോതസുകളില്‍ ആവശ്യത്തിലധികം വെള്ളമുണ്ടായിരുന്നു.
എന്നാല്‍ വാഴയും കമുകും തെങ്ങും വയലുകളില്‍ ഇടം പിടിച്ചപ്പോള്‍ വയനാട് വരള്‍ച്ചയുടെ പിടിയിലായി. ഈ സാഹചര്യത്തിലാണ് വാഴയില്‍നിന്ന് നെല്ലിലേക്ക് എന്ന ആശയം കര്‍ഷകരിലേക്ക് എത്തിക്കേണ്ടതിന്റെ ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി ജില്ലയിലെ സന്നദ്ധസംഘടനകള്‍ ബത്തേരി ശ്രേയസില്‍ ഒത്തുചേര്‍ന്നത്.
നബാര്‍ഡ് എ.ജി.എം എന്‍.എസ്. സജികുമാര്‍ വിഷയാവതരണം നടത്തി. ശ്രേയസ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഫാ. ടോണി കോഴിമണ്ണില്‍ ആമുഖ പ്രഭാഷണം നടത്തി. വയനാട് അഗ്രികള്‍ച്ചര്‍ ആന്‍ഡ് സ്‌പൈസസ് പ്രൊഡ്യൂസര്‍ കമ്പനി മാനേജിങ് ഡയരക്ടര്‍ കെ. നാരയണന്‍ വയനാടിന്റെ തനതു നെല്‍വിത്തുകളായ അടുക്കന്‍, ചോമാല, ഗന്ധകശാല വയനാടന്‍ തൊണ്ടി എന്നിവയുടെ ഉല്‍പ്പാദനം, സംഭരണം, സംസ്‌കരണം, വിപണനം എന്നിവയെ കുറിച്ച് വിശദീകരിച്ചു.
വയനാടിന്റെ വികസനത്തില്‍ സന്നദ്ധ സംഘടനകളുടെ പങ്ക് എന്ന വിഷയത്തെ കുറിച്ച് ചര്‍ച്ചയും നടന്നു.
ശ്രേയസ്, വയനാട് സോഷ്യല്‍ സര്‍വിസ് സൊസൈറ്റി, വിമന്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍, ബ്രഹ്മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റി, ഫ്‌ളെയിം, നീതിവേദി, സീഡ്, ആര്‍ഷഭാരത്, മിറര്‍, ജീവന്‍ജ്യാതി, മോക്ഷ തുടങ്ങിയ സന്നദ്ധസംഘടനകളുടെ ഡയരക്ടേഴ്്‌സ്, സ്റ്റാഫ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ശ്രേയസ് പ്രൊജക്ട് ഓഫിസര്‍ പി.ബി. ശശികുമാര്‍, ഫ്‌ളെയിം പ്രൊജക്ട് കോഡിനേറ്റര്‍ പി.ഒ ജോയി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."