കടകള്‍ അടപ്പിക്കല്‍: പ്രതിരോധ സേനയുമായി വ്യാപാരികള്‍
പൊതു പണിമുടക്കില്‍ പങ്കെടുക്കില്ല#
തൃശൂര്‍: ഹര്‍ത്താല്‍ ദിനങ്ങളില്‍ കടകളുടെ സംരക്ഷണത്തിനും തുറന്ന കടകള്‍ അടപ്പിക്കാനെത്തുന്നവരെ നേരിടാനും സംസ്ഥാന തലത്തില്‍ ബ്ലൂ വളണ്ടിയര്‍ സേനയെ രംഗത്തിറക്കുമെന്ന് വ്യാപാരി വ്യവസായി യൂത്ത് വിങ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹര്‍ത്താലില്‍ കടകള്‍ തുറക്കാന്‍ പൊലിസിന്റെ സംരക്ഷണം വേണ്ടത്ര ലഭിക്കാത്ത സാഹചര്യത്തിലാണ് സ്വയം പ്രതിരോധത്തിന് വ്യാപാരികള്‍ ഇറങ്ങുന്നത്. ഏത് രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ നടത്തിയാലും ഇനി കടകള്‍ അടയ്ക്കില്ല. അക്രമത്തിനല്ല, പ്രതിരോധത്തിനുവേണ്ടിയാണ് ഇത്തരം സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് യൂത്ത് വിങ് സംസ്ഥാന സെക്രട്ടറി എം.കെ അബി വ്യക്തമാക്കി.
ഈ മാസം എട്ട്, ഒന്‍പത് തിയതികളില്‍ നടക്കുന്ന ദേശീയ പണിമുടക്കിലും വ്യാപാരികള്‍ പങ്കെടുക്കില്ല. എന്നാല്‍ വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ക്ക് കടകളടച്ചിട്ട് പ്രതിഷേധിക്കാന്‍ ഉടമകള്‍ക്ക് അവകാശമുണ്ട്. തുറന്ന ഒരു കടയും വ്യാപാരികള്‍ അടപ്പിക്കില്ല. വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി പ്രദീപ് പോള്‍, ട്രഷറര്‍ നൈസണ്‍ മാത്യു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."