മേപ്പയ്യൂര്‍- നെല്ല്യാടി റോഡ് തകര്‍ന്നു; യാത്ര ദുഷ്‌കരം
മേപ്പയൂര്‍: മേപ്പയൂര്‍ നെല്ല്യാടി റോഡ് തകര്‍ന്നു യാത്ര ദുഷ്‌കരമാവുന്നു. മേപ്പയൂര്‍ നെല്ല്യാടി വഴി കൊയിലാണ്ടിയിലേക്ക് പോകുന്ന റോഡാണ് തകര്‍ന്നത്. മേപ്പയൂര്‍ കീഴനതാഴ ഭാഗത്താണ് ഏറ്റവും പ്രയാസം അനുഭവപ്പെടുന്നത്. ജനുവരി മാസത്തില്‍ കനാല്‍ ജലം റോഡില്‍ തങ്ങിനിന്ന്് ഈ ഭാഗം പൂര്‍ണമായും ടാറിങ് ഇളകിയതിനാലാണ് റോഡില്‍ കുണ്ടും കുഴിയും പ്രത്യക്ഷപ്പെട്ടത്.
കനാല്‍ജലം റോഡില്‍ തങ്ങിനില്‍ക്കുന്ന സമയത്ത് നാട്ടുകാരും ടാക്‌സി ജീവനക്കാരും പഞ്ചായത്ത് അധികൃതരോടും പൊതുമരാമത്ത് വകുപ്പ് ഓഫിസിലും പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാത്തതാണ് റോഡ് പൊട്ടിപ്പൊളിയാന്‍ കാരണമെന്ന് പരാതിയുണ്ട്.
കൂടാതെ പഞ്ചായത്ത് ബില്‍ഡിങ് നിര്‍മാണ സമയത്ത് പറയുന്ന പല കാര്യങ്ങളും പാലിക്കാതെയാണ് ഈ ഭാഗങ്ങളില്‍ കെട്ടിടങ്ങള്‍ പണിതത്.
അശാസ്ത്രീയമായ രീതിയില്‍ അഴുക്കുചാല്‍ നിര്‍മിച്ചതും ഇവിടങ്ങളില്‍ വെള്ളം തങ്ങിനില്‍ക്കുവാന്‍ കാരണമാവുന്നുണ്ട്. ശക്തമായ മഴയുള്ള സമയങ്ങളില്‍ വഴിയാത്രക്കാര്‍ക്കും ഇരുചക്രവാഹനമുള്‍പ്പെടെ കടന്നുപോകാന്‍ ഏറെ പ്രയാസപ്പെടുന്നുണ്ട്.
ക്വാറി വെയ്സ്റ്റ് തട്ടി തല്‍കാലം തടിതപ്പാന്‍ അധികൃതര്‍ക്ക് കഴിഞ്ഞെങ്കിലും മൂര്‍ച്ചയുള്ള കല്ലില്‍തട്ടി ടയര്‍ കേടാവുന്നതും നിത്യസംഭവമായി മാറുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."