തിരൂരങ്ങാടിയിലെ സ്കൂളുകളുടെ നവീകരണത്തിന് 12 കോടി
തിരൂരങ്ങാടി: നിയോജക മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് പി.കെ അബ്ദുറബ്ബ് എം.എല്‍.എ പറഞ്ഞു.
വിവിധ സ്കൂളുകളുടെ നവീകരണത്തിന് 12 കോടി രൂപക്ക് ഭരണാനുമതി ലഭിച്ചതായി അദ്ദേഹം അറിയിച്ചു.
ആയിരം കുട്ടികളില്‍ കൂടുതലുള്ള സ്കൂള്‍, അഞ്ഞൂറിനും ആയിരത്തിനും ഇടയില്‍ കുട്ടികളുള്ള സ്കൂള്‍ എന്നീ രൂപത്തില്‍ തരം തിരിച്ചാണ് പദ്ധതി തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നത്.
ആയിരം കുട്ടികളോ അതിനു മുകളിലോ കുട്ടികളുള്ള സ്കൂളുകളുടെ കെട്ടിട നിര്‍മാണത്തിനും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും മൂന്നുകോടി രൂപയും അഞ്ഞൂറിനും ആയിരത്തിനും ഇടയില്‍ കുട്ടികള്‍ പഠിക്കുന്ന സ്കൂളുകള്‍ക്ക് കെട്ടിട നിര്‍മാണത്തിനും മറ്റു ഭൗതിക സാഹചര്യങ്ങള്‍ക്കുമായി ഒരു കോടി രൂപ വീതവുമാണ് അനുവദിച്ചിട്ടുള്ളത്.
എടരിക്കോട് ക്ലാരി ജി.യു.പി സ്കൂള്‍ (മൂന്ന് കോടി), പെരുമണ്ണ ക്ലാരി ജി.വി.എച്ച്.എസ്.എസ് (മൂന്ന് കോടി), വെന്നിയൂര്‍ ജി.എം.യു.പി സ്കൂള്‍(മൂന്ന് കോടി), തിരൂരങ്ങാടി കക്കാട് ജി.എം.യു.പി സ്കൂള്‍(ഒരു കോടി), നന്നമ്പ്ര ചെറുമുക്ക് ജി.എം.എല്‍.പി സ്കൂള്‍(ഒരു കോടി), കൊടിഞ്ഞി കോറ്റത്തങ്ങാടി ജി.എം.യു.പി സ്കൂള്‍(ഒരു കോടി)എന്നിങ്ങനെയാണ് സ്കൂളുകള്‍ക്ക് പണം അനുവദിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."