തോട് കൈയേറി നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നതായി പരാതി
മാനന്തവാടി: നിരവധിപേര്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന തോട് കൈയേറി സ്വകാര്യവ്യക്തി കുളം നിര്‍മിച്ചതായി പരാതി. മാനന്തവാടി നഗരസഭാ പരിധിയിലുള്ള പിലാക്കാവ് അടിവാരം ശിശുമന്ദിരത്തിനു സമീപത്താണ് സ്വകാര്യവ്യക്തി തോട് കൈയേറി ഒന്നര മീറ്റര്‍ വീതിയിലും 100 മീറ്ററിലധികം നീളത്തിലും കരിങ്കല്‍ ഭിത്തി നിര്‍മിച്ചത്.
തോട് മുഴുവനായി മണ്ണിട്ടുമൂടി തോട്ടില്‍നിന്നു വെള്ളം കുളത്തിലേക്കു തിരിച്ചുവിട്ടതായും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നു മണ്ണ് മാറ്റുകയായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിച്ചു. തോട്ടില്‍നിന്നുള്ള വെള്ളത്തെ ആശ്രയിച്ച് ആദിവാസി കുടുംബങ്ങളാണ് ഇപ്പോള്‍ ദുരിതത്തിലായിരിക്കുന്നത്. തോട്ടില്‍നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് നിലച്ചതോടെ കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കാതെ കര്‍ഷകരും ബുദ്ധിമുട്ടിലായിരിക്കുകയാണ്.
തോട് നികത്തിയതിനെതിരേ സബ് കലക്ടര്‍ ഉള്‍പെടെയുള്ളവര്‍ക്കു പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."