അക്രമത്തിനെതിരേ പ്രതിഷേധ പ്രകടനം
കാഞ്ഞങ്ങാട്: ഹര്‍ത്താലിന്റെ മറവില്‍ ബി.ജെ.പി സംസ്ഥാനത്ത് നടത്തിയ അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് സി.പി.ഐ കാഞ്ഞങ്ങാട് പ്രകടനം നടത്തി. മണ്ഡലം സെക്രട്ടറി സി.കെ ബാബുരാജ് ഉദ്ഘാടനം ചെയ്ത്ു. കരുണാകരന്‍ കുന്നത്ത് അധ്യക്ഷനായി. മുന്‍ എം.എല്‍.എ എം. നാരായണന്‍, എന്‍. ബാലകൃഷ്ണന്‍, എ. ദാമോദരന്‍ സംസാരിച്ചു. പ്രകടനത്തിന് എ. തമ്പാന്‍, കെ. ശാര്‍ങ്ധരന്‍, രഞ്ജിത്ത് മടിക്കൈ, വി. കണ്ണന്‍ മാഷ്, ഗംഗാധരന്‍ പള്ളിക്കാപ്പില്‍ നേതൃത്വം നല്‍കി.
തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നീലേശ്വരം പട്ടണത്തില്‍ പ്രതിഷേധ പ്രകടനവും മാര്‍ക്കറ്റ് ജങ്ഷന്‍ പരിസരത്ത് പൊതുയോഗവും നടത്തി. മണ്ഡലം സെക്രട്ടറി പി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കൗണ്‍സില്‍ അംഗം എ. അമ്പൂഞ്ഞി അധ്യക്ഷനായി. പി. ഭാര്‍ഗവി, പി.കുഞ്ഞമ്പു, മണ്ഡലം അസി.സെക്രട്ടറി രവീന്ദ്രന്‍ മാണിയാട്ട് സംസാരിച്ചു. എം. ഗംഗാധരന്‍, സി.വി വിജയരാജ്, പി.പി നാരായണന്‍, വി.വി ഗംഗാധരന്‍, രമേശന്‍ കാര്യങ്കോട്, സി. രാഘവന്‍, സി. ഗംഗാധരന്‍, ഇ. പുഷ്പകുമാരി, പി.വി മിനി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."