HOME
DETAILS

കാസര്‍കോട് സമാധാനത്തിലേക്ക്

  
backup
January 05, 2019 | 6:08 AM

%e0%b4%95%e0%b4%be%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a7%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%87

കാസര്‍കോട്: നവോത്ഥാന സംരക്ഷണ സമിതി ജനുവരി ഒന്നിന് സംഘടിപ്പിച്ച വനിതാ മതിലിനു ശേഷം ജില്ലയില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്കു നേരിയ ശമനം. ഇന്നലെ ജില്ലയില്‍ ഒറ്റപ്പെട്ട അക്രമം മാത്രമാണ് ഉണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച മഞ്ചേശ്വരം താലൂക്കില്‍ ഇന്നലെ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശബരിമലയില്‍ യുവതീ പ്രവേശനം സാധ്യമായതിനെ തുടര്‍ന്ന് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനു ശേഷം രൂക്ഷമായ അക്രമസംഭവങ്ങള്‍ക്ക് ഇന്നലെയോടെ അറുതി വന്നിട്ടുണ്ട്. അക്രമവും സംഘര്‍ഷവും നടന്ന മേഖലകളെല്ലാം സാധാരണ നിലയിലേക്കു നീങ്ങിയെങ്കിലും പൊലിസ് ജാഗ്രത തുടരുകയാണ്.
കാസര്‍കോട് താലൂക്കിലും ഇന്നലെ കാര്യമായ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തലപ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസിനു നേരേ കല്ലേുണ്ടായി. ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. കാസര്‍കോട്ടുനിന്ന് മംഗളുരുവിലേക്ക് സര്‍വിസ് നടത്തുകയായിരുന്ന ബസിനു നേരേയാണ് കല്ലേറുണ്ടായത്. ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ എട്ടു ബസുകള്‍ തകര്‍ന്നു.
ഉപ്പള നയാബസാറില്‍ ട്യൂഷന്‍ സെന്ററിനു നേരെ അക്രമമുണ്ടായി. ട്യൂഷന്‍ സെന്ററിലെ ഇരിപ്പിടവും മറ്റും അക്രമികള്‍ നശിപ്പിച്ചു. നയാബസാറിലെ മുജാഹിര്‍ ഹുസൈന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ബ്രെയിന്‍സ്റ്റോം ട്യൂഷന്‍ സെന്ററിനു നേരെയാണ് അക്രമമുണ്ടായത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. വ്യാഴാഴ്ച ക്ലാസ് നടക്കുന്ന സമയത്ത് ഒരു സംഘം ഇവിടെയെത്തി ഭീഷണിപ്പെടുത്തിയിരുന്നു. കുമ്പള പൊലിസ് സ്ഥലത്തെത്തി. ബി.സി റോഡ്, മധൂര്‍ റോഡ്, ഷിറിയ കുന്ന്, ബായാര്‍, ബന്തിയോട് എന്നിവിടങ്ങളില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലിലെത്തി. ഏതാനും പേര്‍ക്ക് നിസാര പരുക്കുണ്ട്. കുമ്പളയില്‍ വ്യാഴാഴ്ച വൈകുന്നേരം വിവാഹ പാര്‍ട്ടി സഞ്ചരിച്ച ബസിനു നേരേ കല്ലേറുണ്ടായി. ബന്തിയോട് ഓടിക്കൊണ്ടിരിക്കുന്ന ലോറിക്കു നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ ബെല്‍ഗാമിലെ രാജേന്ദ്ര ഷെട്ടിക്ക് (42) പരുക്കേറ്റു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിണറ്റിലെ കയറിൽ പിടിച്ച് കിടന്നത് ഒൻപത് മണിക്കൂർ; മകളെ രക്ഷിക്കാൻ ചാടിയ 60-കാരിക്ക് ജീവൻ തിരികെ കിട്ടി, മകൾ മരിച്ചു

Kerala
  •  21 days ago
No Image

ക്ലാസെടുക്കാൻ അധ്യാപകരില്ല! സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ 4206 ഒഴിവുകൾ; മുന്നിൽ മലപ്പുറം

Kerala
  •  21 days ago
No Image

പേരാമ്പ്രയിൽ ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം: പൊലിസിനെയും നാട്ടുകാരെയും ആക്രമിച്ചു; സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

Kerala
  •  21 days ago
No Image

ഇറാന്റെ ആക്രമണങ്ങൾ ഒരിക്കലും യാദൃശ്ചികമല്ല; ഐക്യരാഷ്ട്രസഭയിൽ കടുത്ത നിലപാടുമായി ബഹ്‌റൈൻ

bahrain
  •  21 days ago
No Image

വിമർശിച്ചാൽ നടപടി; തളിപ്പറമ്പിലെ തോൽവിക്ക് പിന്നാലെ എം.വി ഗോവിന്ദനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പ്രാദേശിക നേതാക്കളുടെ കസേര തെറിപ്പിച്ച് സിപിഎം

Kerala
  •  21 days ago
No Image

പെട്രോളിനും ഗ്യാസിനും പിന്നാലെ മൊബൈൽ റീച്ചാർജും പൊള്ളും; നിരക്കുകൾ 15% വരെ കൂടിയേക്കും

National
  •  21 days ago
No Image

പാലക്കാട്ട് 'തൂഫാൻ' പരിശോധനയ്ക്കിടെ പൊലിസിന് നേരെ ആക്രമണം; വനിതാ സി.പി.ഒ ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ

Kerala
  •  22 days ago
No Image

'ശരീരത്തിന് ഉന്മേഷം നൽകും, ക്ഷീണം മാറ്റും' തുടങ്ങിയ പരസ്യങ്ങളെല്ലാം വ്യാജം; പ്രമുഖ എനർജി ഡ്രിങ്കുകൾക്കെതിരെ കർശന നടപടിയുമായി എഫ്.എസ്.എസ്.എ.ഐ

National
  •  22 days ago
No Image

ഇന്ധനവില കുറയണമെങ്കിൽ കുറച്ചുമാസങ്ങൾകൂടി കാത്തിരിക്കണം: മുൻകാല നഷ്ടം നികത്താതെ വില കുറയ്ക്കില്ലെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

National
  •  22 days ago
No Image

വേനൽക്കാല യാത്രികരുടെ ശ്രദ്ധയ്ക്ക്; പേയ്‌മെന്റ് തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇയിലെ ബാങ്കുകൾ

uae
  •  22 days ago