HOME
DETAILS

ബഹ്‌റൈന്‍- കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കി; റിയാദില്‍ ഇറക്കിയ വിമാനം തുടരാനായില്ല

  
July 21, 2026 | 2:12 AM

bahrain-kozhikode-air-india-express-flight-cancelled-diverted-riyadh-regional-conflict

മനാമ: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ബഹ്‌റൈനിലേക്കും ബഹ്‌റൈനില്‍ നിന്നുമുള്ള വിമാന സര്‍വീസുകള്‍ വീണ്ടും താളം തെറ്റി. കോഴിക്കോട് നിന്ന് ബഹ്‌റൈനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി റിയാദില്‍ ഇറക്കിയതായി അധികൃതര്‍ അറിയിച്ചു.

വിമാനത്തിലെ യാത്രക്കാര്‍ ഇപ്പോഴും റിയാദിലാണുള്ളത്. ബഹ്‌റൈനിലെ സുരക്ഷാ സാഹചര്യം മെച്ചപ്പെട്ടാല്‍ മാത്രമേ വിമാനം ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടരുകയുള്ളൂ. സ്ഥിതിഗതികള്‍ സാധാരണ നിലയിലാകാത്ത പക്ഷം യാത്രക്കാര്‍ക്ക് മറ്റ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയോ വിമാനം തിരികെ കോഴിക്കോട്ടേക്ക് തിരിച്ചുവിടുകയോ ചെയ്യേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, ബഹ്‌റൈനില്‍ നിന്ന് ഉച്ചയ്ക്ക് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസും റദ്ദാക്കി. അവധിക്കാലമായതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങിയിരുന്ന നിരവധി മലയാളി യാത്രക്കാരാണ് ഇതോടെ പ്രതിസന്ധിയിലായത്.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തേണ്ടതും പുറപ്പെടേണ്ടതുമായ നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ട്. ഉച്ചവരെ സര്‍വീസുകളില്‍ തടസ്സം നേരിട്ടെങ്കിലും പിന്നീട് ചില എയര്‍ലൈനുകള്‍ സര്‍വീസ് പുനരാരംഭിച്ചു.

അതേസമയം, എമിറേറ്റ്‌സും ഖത്തര്‍ എയര്‍വേയ്‌സും നേരത്തെ തന്നെ ബഹ്‌റൈനിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. എമിറേറ്റ്‌സ് ഈ മാസം 31 വരെയും ഖത്തര്‍ എയര്‍വേയ്‌സ് 24 വരെയും ബഹ്‌റൈനിലേക്ക് സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടില്ല.

ഇതോടെ അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങാനിരിക്കുന്ന മലയാളികളടക്കം നിരവധി യാത്രക്കാര്‍ ബുദ്ധിമുട്ടിലായി. പകരം ടിക്കറ്റുകള്‍ ലഭിക്കാന്‍ പ്രയാസമുള്ളതോടൊപ്പം നിലവില്‍ കേരളം- ഗള്‍ഫ് റൂട്ടുകളില്‍ വിമാനക്കൂലിയും കുത്തനെ ഉയര്‍ന്നിരിക്കുകയാണ്.

English Summary: Flight operations to and from Bahrain have been dsirupted due to the ongoing regional conflict. An Air India Express flight from Kozhikode to Bahrain was diverted to Riyadh as a saftey precaution and is awaiting clearance to continue its journey. If the securtiy situation does not improve, passengers may be rerouted or flown back to Kozhikode. Meanwhile, the scheduled Air India Express flight from Bahrain to Kozhikode has been cancelled, affecting many passengers, including Malayalist ravelling during the holiday season.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പറവൂരില്‍ ഓവര്‍ടേക്ക് ചെയ്‌തെത്തിയ കാര്‍ ബൈക്കിലിടിച്ച് അപകടം; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

സിക്കിമില്‍ തുരങ്കത്തിനുള്ളില്‍ മണ്ണിടിച്ചില്‍, വാതകചോര്‍ച്ച: എട്ട് പേര്‍ മരിച്ചു, ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നു

National
  •  6 hours ago
No Image

ചരിത്രത്തിലെ ഏറ്റവും മികച്ചവനാണ് നീ; ഫൈനലിലെ തോൽവിക്ക് പിന്നാലെ ലയണൽ മെസ്സിയെ പ്രശംസിച്ച് മുൻ റയൽ മാഡ്രിഡ് താരം

Football
  •  6 hours ago
No Image

വിരാട് കോഹ്‌ലിയുടെ 'ആ ഉപദേശം'; പ്രതിസന്ധികൾ മറികടന്ന് ജപ്പാൻ ഓപ്പൺ കിരീടത്തിൽ മുത്തമിടുന്ന ആദ്യ ഇന്ത്യക്കാരിയായി പി.വി. സിന്ധു!

Cricket
  •  6 hours ago
No Image

ഒമാനില്‍ സോഷ്യല്‍ മീഡിയ ശ്രദ്ധിച്ച് ഉപയോഗിക്കുക; അനുമതിയില്ലാതെ ഫോട്ടോയും വീഡിയോയും ഷെയര്‍ ചെയ്താല്‍ തടവും 12 ലക്ഷം രൂപ വരെ പിഴയും

oman
  •  7 hours ago
No Image

മലയാളി യാത്രക്കാര്‍ ശ്രദ്ധിക്കുക: ബെംഗളൂരു - തിരുവനന്തപുരം റൂട്ടിലെ സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി; സമയമാറ്റവും പ്രഖ്യാപിച്ച് റെയില്‍വേ

Kerala
  •  7 hours ago
No Image

സൗദിയില്‍ ജയില്‍ മോചനത്തിന് ശേഷം തൊഴില്‍ അവസരങ്ങള്‍; ബുറൈദ ജയിലിലെ തടവുകാര്‍ തൊഴില്‍പരിശീലനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി

Saudi-arabia
  •  7 hours ago
No Image

ഫൈനൽ വിസിലിന് ശേഷം നാടകീയ രംഗങ്ങൾ: കണ്ണീരോടെ മെസ്സി, മൈതാനത്ത് ഏറ്റുമുട്ടി കളിക്കാർ; വേദിയിൽ ട്രംപിന്റെ സാന്നിധ്യവും ചർച്ചയാകുന്നു

Football
  •  7 hours ago
No Image

'നെതന്യാഹുവിനെ യുഎസില്‍ തൊടാനാകില്ല'; സൊഹ്‌റാന്‍ മംദാനിയുടെ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്

International
  •  7 hours ago
No Image

അവരെ ആർക്കും തൊടാനാകില്ല; കോഹ്‌ലിക്കും രോഹിത്തിനും പിന്തുണയുമായി അശ്വിൻ

latest
  •  7 hours ago