രണ്ടുപേര്‍ക്ക് വെളിച്ചമേകി അഖില്‍ യാത്രയായി
ചെമ്പേരി: ബൈക്കപകടത്തെ തുടര്‍ന്ന് മരണമടഞ്ഞ അഖില്‍ യാത്രയായത് രണ്ടുപേര്‍ക്ക് കാഴ്ചയൊരുക്കി. കഴിഞ്ഞശനിയാഴ്ച രാത്രി ചെമ്പേരിക്കടുത്ത് പുറഞ്ഞാണ്‍, കരയത്തുംചാല്‍ റോഡിലുണ്ടായ ബൈക്കപകടത്തില്‍ തലയ്ക്കു ഗുരുതരമായി ക്ഷതമേറ്റു പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു അഖില്‍. ഇന്നലെ വൈകുന്നേരമാണ് ആശുപത്രി വൃത്തങ്ങള്‍ മരണംസ്ഥിരീകരിച്ചത്. തുടര്‍ന്ന് രക്ഷിതാക്കളുടെ അനുമതിയോടെ അഖിലിന്റെ കണ്ണുകള്‍ നീക്കം ചെയ്തു. രാത്രികരയത്തുംചാല്‍ സെന്റ് സെബാസ്റ്റിയന്‍സ് ദേവാലയ തിരുനാളിനോടനുബന്ധിച്ചു നടത്തിയ ഗാനമേളക്ക് സുഹൃത്തിന്റെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുമ്പോള്‍ എതിരെ വന്ന ബൈക്കിടിക്കുകയായിരുന്നു. പനയ്ക്കല്‍ സാജു-മീര ദമ്പതികളുടെ മകനാണ്. ഗ്രാഫിക്ക് ഡിസൈനാറായി ജോലി ചെയ്യുകയായിരുന്നു അഖില്‍. സഹോദരിമാര്‍: ആതിരസാജു(മുംബൈ ടാറ്റ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നഴ്‌സ്), സോന സാജു( ചെമ്പേരി വിമല ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍) സംസ്‌കാരം ഇന്ന് വൈകുന്നേരം ചെമ്പേരി ഫെറോന ദേവാലയത്തില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."