HOME
DETAILS

നടപ്പാത കൈയേറി നിര്‍മാണം

  
backup
January 05, 2019 | 6:19 AM

%e0%b4%a8%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%95%e0%b5%88%e0%b4%af%e0%b5%87%e0%b4%b1%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%82

ചെറുപുഴ: ചെറുപുഴ-കമ്പിപ്പാലം റോഡില്‍ നടപ്പാത കൈയേറി നിര്‍മാണ പ്രവര്‍ത്തനം. ഹര്‍ത്താല്‍ ദിനത്തിലാണു കാല്‍നട യാത്രക്കാര്‍ക്കു നടന്നുപോകാനും മലിനജലം ഒഴുകിപ്പോകാനുമായി നിര്‍മിച്ച ഫുട്പാത്തിനു മുകളില്‍ കോണ്‍ക്രീറ്റ് ചെയ്തു നിര്‍മാണ പ്രവര്‍ത്തനം നടത്തിയത്. കമ്പിപ്പാലം റോഡിലെ ഒരു കടയുടെ മുന്‍പിലാണു അനധികൃത നിര്‍മാണം. വീതി കുറഞ്ഞ കമ്പിപ്പാലം റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നതു തന്നെ ഏറെ ബുദ്ധിമുട്ടിയാണ്. കാസര്‍കോട് ജില്ലയില്‍ നിന്നുമുള്ള നിരവധി ആളുകള്‍ കമ്പിപ്പാലം റോഡിലൂടെയാണു ചെറുപുഴ ബസ് സ്റ്റാന്‍ഡിലെത്തുന്നത്. നടപ്പാതയില്‍ നിന്ന് ഒരടിയോളം ഉയരത്തിലാണ് അനധികൃതമായി കോണ്‍ക്രീറ്റ് ചെയ്തത്.
ഇതുവഴി കാല്‍നട ചെയ്യുന്നവര്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയും ഏറെയാണ്. ചെറുപുഴ ടൗണില്‍ നടന്ന പല അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരേ പരാതി ഉയര്‍ന്നിരുന്നെങ്കിലും അധികൃതര്‍ ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ല. അനധികൃത കൈയേറ്റങ്ങള്‍ പൊളിച്ചുനീക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  2 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  2 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  2 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  2 days ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  2 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  2 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago