HOME
DETAILS

കോട്ടണ്‍സ് തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്

  
backup
January 05, 2019 | 6:20 AM

%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

പാപ്പിനിശ്ശേരി: ഒന്നര പതിറ്റാണ്ട് മുന്‍പ് പിരിച്ചുവിട്ട പാപ്പിനിശ്ശേരി കോട്ടണ്‍സിലെ തൊഴിലാളികള്‍ ആനുകൂല്യം തേടി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി കോട്ടണ്‍സ് തൊഴിലാളികളുടെ വിപുലമായ കണ്‍വന്‍ഷന്‍ ആറിനു വൈകിട്ട് 3ന് പാപ്പിനിശ്ശേരി ആറോണ്‍ യു.പി. സ്‌കൂളില്‍ നടത്തും.
2003 ജൂണ്‍ മുതല്‍ ഘട്ടംഘട്ടമായി ഓരോ വിഭാഗത്തിലും പ്രവൃത്തി നിറുത്തിവെച്ച് 2004 സപ്തംബറോടു കൂടിയാണ് പൂര്‍ണമായി കമ്പനിയുടെ പ്രവര്‍ത്തനം സ്തംഭിച്ചത്. കമ്പനി അടച്ചു പൂട്ടുകയാണെന്ന് തൊഴിലാളികളോട് പറയാതെ കൈയൊഴിഞ്ഞു. ഗ്രാറ്റിവിറ്റി ഇനത്തില്‍ അര്‍ഹതപ്പെട്ട ആനുകൂല്യം പോലും ലഭിക്കാതെയാണ് തൊഴിലാളികള്‍ പിരിഞ്ഞ് പോകേണ്ടി വന്നത്. തൊഴിലാളികള്‍ക്ക് നിലവില്‍ ആയിരം രൂപയോ അതില്‍ താഴെയോ ആണ് നാമമാത്ര പെന്‍ഷന്‍ ലഭിക്കുന്നത്. അതിനാല്‍ ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തിക്കുകയും കമ്പനിക്ക് വേണ്ടി പതിറ്റാണ്ടുകളോളം ജോലി ചെയ്യുകയും ചെയ്ത തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനുകൂലം ലഭ്യമാക്കുന്നതിനായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനുള്ള ആദ്യപടി എന്ന നിലയിലാണ് കണ്‍വന്‍ഷന്‍ നടത്തുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത എം. നിത്യാദാസ്, പി. ചന്ദ്രന്‍, കെ.വി ജനാര്‍ദ്ദനന്‍, ടി. പവിത്രന്‍, കെ. ചന്ദ്രന്‍, ഇ.വി. ജനാര്‍ദനന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാർക്ക് ഏകീകരണ ഫോർമുല തുണച്ചു; റാങ്ക് പട്ടികയിൽ മുന്നേറി കേരള സിലബസുകാരും

Kerala
  •  a month ago
No Image

വർഗീയത പറഞ്ഞ് സസ്പെൻഷൻ; അനിൽ മുഹമ്മദിനെ ടൂറിസം വകുപ്പിൽ നിയമിക്കാൻ നീക്കം

Kerala
  •  a month ago
No Image

കളി തോറ്റെന്ന് കരുതിയിടത്തു നിന്നും ഉയിർത്തെഴുന്നേൽപ്പ്; കോംഗോയുടെ കന്നി നോക്കൗട്ട് പ്രവേശം, അടുത്തത് ഇംഗ്ലണ്ടുമായുള്ള വൻപോരാട്ടം

Football
  •  a month ago
No Image

കീം 2026; ജില്ലകളിൽ മലപ്പുറം ഒന്നാമത്; റോഷൻ രാജുവിനും വിനായക് നാരായണനും ഒന്നാം റാങ്ക്

Kerala
  •  a month ago
No Image

തോല്‍ക്കാതെ രക്ഷപ്പെട്ട് പോര്‍ച്ചുഗല്‍, കൊളംബിയ ഗ്രൂപ്പ് ചാംപ്യന്മാർ

Football
  •  a month ago
No Image

ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ​ജാ​​ഗ്രത പാലിക്കാൻ നിർദേശം 

Kerala
  •  a month ago
No Image

ഘാനയെയും വീഴ്ത്തി, മോഡ്രിചും സംഘവും നോക്കൗട്ട് റൗണ്ടില്‍

Football
  •  a month ago
No Image

ഇതിഹാസ താരത്തെയും മറികടന്നു, റെക്കോഡിട്ട് കിങ് കെയ്ൻ

Football
  •  a month ago
No Image

പനാമയെ പഞ്ഞിക്കിട്ടില്ല, രണ്ട് ഗോൾ ജയവുമായി ഇംഗ്ലണ്ട് ഗ്രൂപ്പ് ചാംപ്യന്മാർ

Football
  •  a month ago
No Image

പതങ്കയത്ത് വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെ ഗൈഡിനെ കാണാതായ സംഭവം; തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു

Kerala
  •  a month ago