സഊദിയില്‍ താമസ സ്ഥലത്ത് രണ്ടു മലയാളികള്‍ മരിച്ച നിലയില്‍
ജിദ്ദ: രണ്ടു മലയാളികളെ സഊദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം മങ്കട പടിഞ്ഞാറ്റുമുറി തിരുത്തുപറമ്പ് നടുവത്ത് കുണ്ടില്‍ ബഷീര്‍(39) ജിദ്ദ, ആലപ്പുഴ കായംകുളം കരീലകുളങ്ങര തേജസ് വീട്ടില്‍ ശശികുമാര്‍ (55) എന്നിവരാണ് മരിച്ചത്. ഇരുവരെയും താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ജിദ്ദയിലെ ബഹ്റയില്‍ നൂര്‍ സ്റ്റേഷനറി കട നടത്തുകയായിരുന്നു ബഷീര്‍. പതിനെട്ട് വര്‍ഷത്തോളമായി സഊദിയിലുള്ള ഇദ്ദേഹം ആറ് മാസം മുമ്പ് വരെ റിയാദിലാണ് ജോലി ചെയ്തിരുന്നത്. പിതാവ് മുഹമ്മദ്, മാതാവ് ഖദീജ, ഭാര്യ മുന്‍ഷിറ. മക്കള്‍: ഷിഫാനത്ത്, സഹല്‍. സഹോദരങ്ങള്‍: നാസര്‍, യൂസുഫ്, ഷൗക്കത്ത്.
സാരസനയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ശശികുമാര്‍. ഉറക്കത്തില്‍ മരിക്കുകയായിരുന്നുവെന്നാണ് നിഗമനം. റൂമില്‍ ഉറങ്ങി കിടക്കുകയായിരുന്ന ശശികുമാറിനെ മലയാളിയായ സഹതാമസക്കാരന്‍ ഭക്ഷണം കഴിക്കാന്‍ വിളിച്ചപ്പോഴാണ് മരിച്ച വിവരമറിയുന്നത്. തുടര്‍ന്ന് ഇവര്‍ പൊലിസില്‍ വിവരമറിയിച്ചു.
ഭാര്യ: മിനി. മക്കള്‍: അഖില്‍, അതുല്‍. ബുറൈദ സെന്റര്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമ നടപടികള്‍ നടന്നു വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."