ക്ഷേത്രങ്ങളും വിദ്യാലയങ്ങളും ആര്.എസ്.എസ് ആയുധപ്പുരകളാക്കുന്നു: കോടിയേരി
തിരുവനന്തപുരം: ക്ഷേത്രങ്ങളും വിദ്യാലയങ്ങളും ആര്.എസ്.എസ് ആയുധപ്പുരകളാക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. രാജ്യത്താകെ വര്‍ഗീയ കലാപത്തിനാണ് ആര്.എസ്.എസിന്റെ നീക്കം. പക്ഷേ കേരളത്തില്‍ അതു നടക്കില്ലെന്നും കോടിയേരി പറഞ്ഞു.
കോഴിക്കോട് വര്‍ഗീയ കലാപത്തിന് ആര്.എസ.എസ് ശ്രമം നടത്തിയെന്നും പൊലീസ് ഓഫീസര്‍മാരെയും കുടുബാംഗങ്ങളെയും ആര്.എസ്.എസുകാര്‍ ഭീഷണിപ്പെടുത്തുകയാണെന്നും കോടിയേരി പറഞ്ഞു.
ആക്രമണം സിപിഐഎമ്മിന്റെ പ്രവര്‍ത്തന രീതിയല്ല. യഥാര്‍ത്ഥപ്രശ്നങ്ങളില്‍ നിന്ന് വഴിതിരിച്ചുവിടാനാണ് ബിജെപി അക്രമങ്ങള്‍ നടത്തുന്നത്. ആര്.എസ്.എസിന് മുന്നില്‍ സി.പി.എം കീഴടങ്ങുമെന്ന വിചാരം വേണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
എ.ഐ.സി.സി നിലപാട് തിരസ്കരിച്ച് സമുദായ സംഘടനകളുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് രൂപീകരിക്കാനാണോ ചെന്നിത്തല ശ്രമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. എന്‍.എസ്.എസിന്റെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ആയിട്ടാണോ ചെന്നിത്തല പ്രവര്‍ത്തിക്കേണ്ടത്. ഇടതുപക്ഷ വിരുദ്ധ ധ്രുവീകരണമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അതുകൊണ്ടാണ് ബി.ജെ.പി ഹര്‍ത്താലിന് പിന്തുണയുമായി യു.ഡി.എഫ് കരിദിനമാചരിച്ചത്. 1991 ലെ കോലീബി സഖ്യത്തിന് പുതിയ രൂപം വരുത്താനാണ് ഇവരുടെ ശ്രമമെന്നും കോടിയേരി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."