നിതിന്‍ ഗഡ്കരിയെ ഉപപ്രധാനമന്ത്രിയാക്കണമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ്
ലഖ്നൗ: ബി.ജെ.പി നേതൃത്വത്തെ ഞെട്ടിച്ച് മുതിര്‍ന്ന നേതാവും വാജ്പെയ് മന്ത്രിസഭയിലെ മന്ത്രിയുമായ സംഘപ്രിയാ ഗൗതമിന്റെ വിവാദ പ്രസ്താവന. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ ഉപപ്രധാനമന്ത്രിയാക്കണമെന്നും പാര്‍ട്ടി അധ്യക്ഷനായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനെ നിയമിക്കണമെന്നുമാണ് അദ്ദേഹം ഇന്നലെ ആവശ്യപ്പെട്ടത്. ഇതിനുപുറമെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരാജയമാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ യു.പി മുഖ്യമന്ത്രിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിതിന്‍ ഗഡ്കരി പ്രധാനമന്ത്രിയാകാന്‍ എന്തുകൊണ്ടും യോഗ്യനാണെന്ന് നേരത്തെ പാര്‍ട്ടിയിലെ ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനോട് പാര്‍ട്ടി നേതൃത്വം പ്രതികരിക്കാന്‍ തയാറായില്ലെങ്കിലും നിതിന്‍ ഗഡ്കരി ഇത്തരമൊരു പരാമര്‍ശത്തെ തള്ളിക്കളയാന്‍ തയാറാകാതിരിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഗൗതമിന്റെ പരാമര്‍ശവും വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."