കളിയിക്കാവിളയില്‍ എ.എസ്.ഐയെ വെടിവെച്ചുകൊന്ന കേസിലെ മുഖ്യപ്രതികള്‍ അറസ്റ്റില്‍
മാംഗ്ലൂര്‍: കളിയിക്കാവിളയില്‍ എ.എസ്.ഐ വില്‍സനെ വെടിവെച്ചുകൊന്ന കേസിലെ മുഖ്യപ്രതികള്‍ ഉടുപ്പിയില്‍ അറസ്റ്റില്‍. അബ്ദുല്‍ ഷമീം, തൗഫീക്ക് എന്നിവരെയാണ് ഉഡുപ്പി റെയില്‍വെ സ്റ്റേഷനില്‍ നിന്നും പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വില്‍സനെ പ്രതികള്‍ കളിയിക്കാവിളയിലെ ചെക്പോസ്റ്റില്‍വച്ച് വെടിവച്ചു കൊന്നത്. ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയേക്കുമെന്നാണറിയുന്നത്.
കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ നിന്ന് പിടിയിലായ ഇജാസ് പാഷയാണ് ഇവര്‍ക്ക് തോക്കു ഏല്പ്പിച്ചുകൊടുത്തതെന്നാണ് പൊലിസ് പറയുന്നത്. മുംബൈയില്‍ നിന്ന് ലഭിച്ച തോക്ക് ബെംഗളൂരുവില്‍ നിന്ന് തൗഫീക്കിന് കൈമാറുകയായിരുന്നു. തമിഴ്നാട് ക്യുബ്രാഞ്ച് ഇജാസിനെ ചോദ്യം ചെയ്തിരുന്നു.
നിരോധിച്ച തീവ്രവാദസംഘടന അല്‍ ഉമ്മയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചുപേരെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കര്‍ണാടകയില്‍ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ അഞ്ചുപേരില്‍ ഒരാളായിരുന്നു ഇജാസ് പാഷ. ഇയാളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാകണം അബ്ദുല്‍ ഷമീം, തൗഫീക്ക് എന്നിവരെ പിടികൂടാന്‍ സഹായിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."