HOME
DETAILS

കോര്‍പ്പറേഷന്‍ കൗണ്‍സില്‍:കുടിവെള്ള ക്ഷാമം മുഖ്യ വിഷയം

  
backup
February 21 2017 | 21:02 PM

%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%97%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf-3

 

കൊല്ലം: നാട്ടില്‍ രൂക്ഷമാകുന്ന കുടിവെള്ളക്ഷാമത്തിന്റെ ഭയാനതകള്‍ ചൂണ്ടിക്കാട്ടി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തില്‍ മാത്രമാണ് ടാങ്കറുകളില്‍ കുടിവെള്ളം വിതരണം ചെയ്യേണ്ട അവസ്ഥ സംജാതമായതെങ്കില്‍ ഇക്കുറി ഫെബ്രുവരിയില്‍ തന്നെ കുടിവെള്ളം കിട്ടാക്കനിയായി മാറിയിരിക്കുകയാണെന്ന് കക്ഷിഭേദമന്യേ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കേണ്ട ജലഅതോറിറ്റി അവരുടെ ഉത്തരവാദിത്വത്തില്‍ നിന്നൊഴിയുകയാണെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി.
പൊതുചര്‍ച്ചയ്ക്ക് തുടക്കമിട്ട കോണ്‍ഗ്രസിലെ എ .കെ ഹഫീസ് പ്രശ്‌നത്തിന്റെ ഗൗരവം സഭയുടെ ശ്രദ്ധയില്‍കൊണ്ടുവന്നു. നഗരഹൃദയത്തില്‍ തന്നെ കുടിവെള്ളം കിട്ടാത്ത അവസ്ഥയാണുള്ളത്. കോര്‍പ്പറേഷന്റെ പക്കലുള്ള നാല് കുടിവെള്ള ടാങ്കറുകള്‍ ഉപയോഗിച്ച് എന്തുചെയ്യാന്‍ കഴിയുമെന്നും അംഗം ആരാഞ്ഞു. തുടര്‍ന്ന് സംസാരിച്ച സി.പി.ഐ അംഗം ഹണിയും പ്രശ്‌നത്തിന്റെ ഗൗരവം കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്തി. വെള്ളമില്ലാത്തതിന്റെ ദുരവസ്ഥ വിവരിച്ച് മേയറെ 'കുരിശില്‍ കയറ്റിയ വടക്കേവിള ഡിവിഷന്‍ കൗണ്‍സിലര്‍ പ്രേം ഉഷാറിന്റെ വര്‍ണ്ണന കാടുകയറി ഒടുവില്‍ സ്വയം കുരിശിലേറുന്നതിനും കൗണ്‍സില്‍ യോഗം സാക്ഷ്യം വഹിച്ചു. പദങ്ങള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന മേയറുടെ റൂളിംഗും ഉടന്‍ വന്നു.
കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ദീര്‍ഘകാല പദ്ധതികളല്ല, സത്വര നടപടികളാണ് ആവശ്യമെന്ന് സി.പി.ഐ അംഗം എസ് സതീഷ് പറഞ്ഞു. കുടിവെള്ള ടാങ്കറുകള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ ചെറിയ വാഹനങ്ങളില്‍ വെള്ളം എത്തിക്കണമെന്ന് സി.പി.എം അംഗം എസ് .രാജമോഹനും ബി.ജെ.പിയിലെ ഷൈലജയും ആവശ്യപ്പെട്ടു.
മൂന്ന് ടാങ്കര്‍ ലോറികളിലും ഒരു ടിപ്പറിലും കുടിവെള്ളം വിതരണം ചെയ്തുവരുന്നതായി ആരോഗ്യസ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ എസ് ജയന്‍ അറിയിച്ചു. കുടിവെള്ളത്തിന്റെ ലഭ്യത അനുസരിച്ച് വാഹനങ്ങള്‍ ഏര്‍പ്പാടുചെയ്യുമെന്ന് ഡെപ്യൂട്ടി മേയര്‍ വിജയഫ്രാന്‍സിസ് ഉറപ്പ് നല്‍കി.
പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജലഅതോറിറ്റി ഉദ്യോഗസ്ഥരുമായി വെള്ളിയാഴ്ചയ്ക്കുള്ളില്‍ വീണ്ടും ചര്‍ച്ച നടത്തുമെന്നു മേയര്‍ അറിയിച്ചു.
കോര്‍പറേഷനിലെ ജോലികള്‍ ഏറ്റെടുക്കുന്ന സ്ഥിരം കരാറുകാര്‍ മാഫിയകളായി പ്രവര്‍ത്തിക്കുന്നുവെന്ന് അംഗങ്ങള്‍ ആരോപിച്ചു. പുതിയ കരാറുകാര്‍ പ്രവൃത്തികള്‍ ഏറ്റെടുത്താല്‍ അവരെ ഭീഷണിപ്പെടുന്നത് പതിവായിട്ടുണ്ടെന്ന് സി.പി.എം അംഗം പി .ജെ രാജേന്ദ്രന്‍ പറഞ്ഞു. ഉദ്യോഗസ്ഥരും കരാറുകാരും തമ്മില്‍ ഒത്തുകളിയുള്ളതായി വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എം.എ സത്താര്‍ അഭിപ്രായപ്പെട്ടു.സുതാര്യമായി കാര്യങ്ങള്‍ നീങ്ങുമ്പോള്‍ ഇതിനെ പൊളിക്കാനാണ് ചിലര്‍ കരാറുകാര്‍ ശ്രമിക്കുന്നതെന്ന് മേയര്‍ പറഞ്ഞു. ഇത് അനുവദിച്ചുകൊടുക്കാനാവില്ലെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മേയര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago