HOME
DETAILS

ഏപ്രില്‍ ഒന്നു മുതല്‍ പ്ലാസ്റ്റിക് കവറുകളുടെ നിരോധനം കര്‍ശനമാക്കണം: കലക്ടര്‍

  
backup
February 21 2017 | 21:02 PM

%e0%b4%8f%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%ae%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d

 

കൊല്ലം: ജില്ലയിലെ എല്ലാ നഗരസഭകളും ഗ്രാമ പഞ്ചായത്തുകളും ഏപ്രില്‍ ഒന്നു മുതല്‍ പ്ലാസ്റ്റിക് കവറുകളുടെ നിരോധനം കര്‍ശനമായി നടപ്പാക്കണമെന്ന് കലക്ടര്‍ മിത്ര.ടി നിര്‍ദേശിച്ചു. 50 മൈക്രോണില്‍ താഴെയുളള കവറുകളാണ് നിരോധിക്കേണ്ടത്. ജില്ലാ ശുചിത്വ മിഷന്‍ ആഭിമുഖ്യത്തില്‍ പ്ലാസ്റ്റിക് കവറുകളുടെ നിരോധനം സംബന്ധിച്ച നടപടികള്‍ അവലോകനം ചെയ്യുകയായിരുന്നു കലക്ടര്‍. 2016 ലെ കേന്ദ്ര സര്‍ക്കാരിന്റെ പ്ലാസ്റ്റിക് മാനേജ്‌മെന്റ് നിയമം, സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍, സര്‍ക്കുലര്‍ എന്നിവയനുസരിച്ചുളള വിജ്ഞാപന, രജിസ്‌ട്രേഷന്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും കലക്ടര്‍ പറഞ്ഞു.

വില്‍പ്പന സാധനങ്ങള്‍ 50 മൈക്രോണില്‍ കുറയാത്ത പ്ലാസ്റ്റിക് ക്യാരി ബാഗുകളില്‍ മാത്രമേ വിതരണം ചെയ്യുന്നൂവെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ കടകളില്‍ നിന്നും സൗജന്യമായി നല്‍കാന്‍ പാടില്ല. 50 മൈക്രോണോ അതിന് മുകളിലോ ഉളള ക്യാരി ബാഗുകള്‍ ഉപയോഗിക്കുന്ന തെരുവ് കച്ചവടക്കാര്‍ ഉള്‍പടെയുളള വ്യാപാരികള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. ഒരു മാസം കുറഞ്ഞത് 4000 രൂപ നിരക്കില്‍ ഒരു വര്‍ഷത്തേക്ക് 48,000 രൂപ പ്ലാസ്റ്റിക് പരിപാലന ഫീസായി വ്യാപാരികളില്‍ നിന്നും തദ്ദേശ സ്ഥാപനങ്ങള്‍ ഈടാക്കണം. ഉപയോഗത്തിന്റെ തോത് അനുസരിച്ച് കൂടുതല്‍ തുക ഈടാക്കണം. രജിസ്റ്റര്‍ ചെയ്യാത്ത വ്യാപാരികള്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകളില്‍ സാധനങ്ങള്‍ വില്‍ക്കാന്‍ പാടില്ല. പ്ലാസ്റ്റിക് ക്യാരി ബാഗുകളില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്ന വ്യാപാരികള്‍ അതിന് വില ഈടാക്കുന്നതാണ് എന്ന ബോര്‍ഡ് കച്ചവട സ്ഥാപനങ്ങളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം.
നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും കലക്ടര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago