പിഞ്ചുകുഞ്ഞിന്റെ ജീവനുമായി ആംബുലന്‍സ് കുതിച്ചു; മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തെത്തിച്ചത് എട്ടു മണിക്കൂര്‍ കൊണ്ട്
കാഞ്ഞങ്ങാട്: ഒരുകുഞ്ഞിൻറെ ജീവൻ രക്ഷിക്കാൻ വേണ്ടി ആയിരക്കണക്കിനു അംഗങ്ങൾ വീണ്ടും കേരളത്തിൽ കൈ കോർത്ത് കൊണ്ട് പുതു ചരിത്രം സൃഷ്ടിച്ചു.
2017 നവംബറിൽ പരിയാരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പറന്ന ഫാത്തിമ ലൈബയെയും കൊണ്ട് ആംബുലൻസ് യാത്ര റിക്കാർഡ് സൃഷ്ടിച്ചെങ്കിൽ അതിനെക്കാൾ കൂടിയ ദൂരത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് കഴിഞ്ഞ ദിവസം രാത്രി നടത്തിയ യാത്ര കേവലം 8 മണിക്കൂർ കൊണ്ട് പൂർത്തിയാക്കി.
ഇടയിൽ കൊല്ലം മെഡിസിറ്റി ഹോസ്പിറ്റലിൽ ഓക്സിജൻ സിലിണ്ടർ മാറ്റിയത് ഉൾപ്പെടെ എട്ടര മണിക്കൂർ രാത്രി 10 30 ന് മംഗലാപുരത്ത് നിന്ന് യാത്ര തിരിച്ച കെഎംസിസി ബദിയടുക്ക മേഖലയുടെ അത്യാധുനിക സജ്ജീകരണങ്ങൾ ഉള്ള ആംബുലൻസിൽ കാസർകോട് മേൽപറമ്പ് കൈക്കോത്ത് റോഡിൽ നിസാമുദ്ദീൻ മൻസിലിൽ ഷറഫുദ്ദീൻ ആയിഷ ദമ്പതികളുടെ ആദ്യ പ്രസവത്തിലെ ഇരട്ടക്കുട്ടികളിൽ ആൺകുഞ്ഞ് മുഹമ്മദിനാണ് പ്രസവത്തിന് ശേഷം ഹൃദയവാൾവിന് തകരാറുള്ളതിനാൽ അടിയന്തര വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം ശ്രീചിത്ര യിൽ എത്തിച്ചത്.
2017 ഡിസംബർ 10 ന് വിവാഹം കഴിഞ്ഞ ഇവരുടെ കുടുംബ ജീവിതത്തിൽ 2019 ജനുവരി 3 ന് മംഗലാപുരം നഴ്സിംഗ് ഹോമിൽ ആയിഷ രണ്ടു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയപ്പോൾ കുടുംബം ഏറെ സന്തോഷിച്ചിരുന്നു.
കന്നി പ്രസവത്തിൽ ഒരാണും ഒരു പെണ്ണും ആ സന്തോഷമാണ് ആൺകുഞ്ഞ് മുഹമ്മദിന് സ്വയം ശ്വാസോച്ഛാസം എടുക്കാൻ കഴിയാത്ത അവസ്ഥ കണ്ട് അസ്തമിച്ച് അന്ധാളിച്ചു പോയത്.
[caption id="attachment_675618" align="aligncenter" width="630"] ഓക്സിജന്‍ മാറ്റാനായി കൊല്ലത്ത് നിർത്തിയപ്പോള്‍[/caption]
മംഗലാപുരത്തെയും എറണാകുളത്തെയും ഡോക്ടർ മാരുടെ കൂടി കാഴ്ചകൾക്ക് ശേഷമാണ് തിരുവനന്തപുരം ശ്രീ ചിത്രയിലേക്ക് എത്തിക്കാൻ കുടുംബാംഗങ്ങൾ തത്വത്തിൽ തീരുമാനിച്ചത്.
ഇതേ തുടർന്ന് കാസർകോട് ജില്ലയിൽ കാഞ്ഞങ്ങാട് ആസ്ഥാനമായി കേരളത്തിലും വിദേശങ്ങളിലും പ്രവർത്തിക്കുന്ന കുട്ടികളുടെ സന്നദ്ധ സംഘടന ചൈൽഡ് പ്രൊട്ടക്റ്റ് ടീമിന്റെ (CPT) സഹായം തേടുകയായിരുന്നു.
ഒന്പത് മണിക്ക് കിട്ടിയ സന്ദേശം ഡോക്ടർമാരുടെ തീരുമാനപ്രകാരം പത്തു മണിക്ക് മംഗലാപുരത്ത് നിന്ന് യാത്ര തിരിക്കുന്നു യാത്ര സുഗമമാക്കാൻ സഹായിക്കണം എന്നതായിരുന്നു.
സംഘടന ഉടനെ സോഷ്യൽ മീഡിയ വഴി സഹായം തേടി മെസ്സേജ് ഇട്ടു. സംഘടനയുടെ 150 ഗ്രൂപ്പിലും ഇത് സംബന്ധിച്ച് അറിയിപ്പ് നൽകി. ഫേസ്ബുക്ക് വഴിയും നൽകി അത് ഉടനെ ആയിരക്കണക്കിന് ആളുകൾ ഏറ്റെടുത്തു.
പത്തരയോടെ മംഗലാപുരത്ത് നിന്നും തിരിച്ച ആംബുലൻസ് ഒരു മണിക്കൂർ കൊണ്ട് കാഞ്ഞങ്ങാട് പിന്നിട്ടു .
ഇതിന് വേണ്ടി രൂപം കൊടുത്ത വാട്സ് ആപ്പ് ഗ്രൂപ്പ് മിഷന് മംഗലാപുരം ടു തിരുവനന്തപുരം ഗ്രൂപ്പിൽ സജീവമായ സിപിടിയുടേയും മറ്റ് അംഗങ്ങൾ കൂടി 257 പേർ അര മണിക്കൂർ കൊണ്ട് സജീവമായി.
ഓരോ ജില്ല പിന്നീടുന്പോൾ കഴിഞ്ഞ ജില്ലാ അംഗങ്ങളെ റീമൂവ് ചെയ്തു കൊണ്ടിരുന്നു. ട്രാഫിക് പോലീസ് വയർലെസ് മുഖാന്തരം മെസ്സേജ് നൽകി. ട്രാഫിക് പോലീസ് വിഭാഗവും യാത്ര ഭാഗവത്തായി. കോഴിക്കോട് മുതൽ ഓരോ ജില്ലയിലും പോലീസ് പൈലറ്റ് വാഹനം മുന്നിൽ അകമ്പടിയോടെ യാത്ര സുഗമമാക്കി.
ഓരോ ജില്ലയിലും ട്രാഫിക്പോലീസ് സിപിടി അംഗങ്ങൾ ആംബുലൻസ് അസോസിയേഷൻ അംഗങ്ങൾ നാട്ടുകാരും ഉറങ്ങാതെ പാതയിലെ വാഹനങ്ങൾ മാറ്റി നിർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
വിദേശങ്ങളിൽ ജോലി ചെയ്യുന്നവരും ഓരോ സ്ഥലത്തെ തടസം മുന്കൂട്ടി അന്വേഷണം നടത്തി അറിയിച്ചു കൊണ്ട് രാത്രി മുഴുവനും ഉറങ്ങാതെ സഹായിച്ചു.
മംഗലാപുരത്ത് നിന്ന് രാത്രി പുറപ്പെട്ട് തിരുവനന്തപുരം ശ്രീ ചിത്രയിൽ രാവിലെ 7 മണിക്ക് കുഞ്ഞിനെ ഡോക്ടർമാരെ ഏൽപ്പിക്കൽ പൂർത്തിയാക്കിയ ശേഷമാണ് എല്ലാവർക്കും സമാധാനം ലഭിച്ചത്.
സ്വന്തം ജീവൻ പണയം വെച്ച് സുരക്ഷിത യാത്ര പൂർത്തിയാക്കിയ കാസർകോട് സ്വദേശി ഡ്രൈവർമാരായ അബ്‌ദുള്ള, ഹാരിസ് (അച്ചു) തുടക്കം മുതൽ ഇതുവരെ കുഞ്ഞിനെ മാറോടണച്ച് കാത്തു സൂക്ഷിച്ച നേഴ്സ് അശ്വന്ത് എന്നിവർ പ്രത്യേക പ്രശംസ അർഹിക്കുന്നു.
ഫോട്ടോ ; തിരുവനന്തപുരത്ത് കുഞ്ഞിനെ സുരക്ഷിതമായി എത്തിച്ച ശേഷം ചൈൽഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന വൈസ് പ്രസിഡന്റ് ശാന്തകുമാർ ഷാൻ പാലോട് ഡ്രൈവർമാർ അബ്ദുല്ല ഹാരീസ് നേഴ്സ് പ്രശാന്ത് തുടങ്ങിയവർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."