നവോത്ഥാനത്തിന്റെ പേരില്‍ കലാപത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നു: ആര്യാടന്‍ ഷൗക്കത്ത്
കൊല്ലം: കലാപത്തിന്റെ വിത്ത് വിതച്ചല്ല നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടതെന്ന് സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്. സംസ്‌കാര സാഹിതി ജില്ലാ ഘടകം സംഘടിപ്പിച്ച ആശയക്കളരി 2019 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ഗീയ വിഷം തുപ്പുന്ന ചിലരെ മുന്‍നിര്‍ത്തി ചരിത്രത്തെപ്പോലും വക്രീകരിച്ചുകൊണ്ടുള്ള നവോത്ഥാന സംരക്ഷണമാണ് കേരളത്തില്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത്.
ശബരിമലയില്‍ സ്ത്രീ പ്രവേശം നടപ്പിലാക്കിയ ശേഷമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ കലാപം സൃഷ്ടിക്കുന്ന തരത്തിലാണ്. പിണറായിയുടെ നവോത്ഥാനം അധികാരം നിലനിര്‍ത്താനും രാഷ്ട്രീയ മുതലെടുപ്പിനുമുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ഷൗക്കത്ത് പറഞ്ഞു. ജില്ലാ ചെയര്‍മാന്‍ എസ് സുധീശന്‍ അധ്യക്ഷനായി.
ഡോ.നടയ്ക്കല്‍ ശശി, നെടുങ്ങോലം രഘു, ആമ്പാടി സുരേന്ദ്രന്‍, എം.എ റഷീദ്, ടി.ഡി ദത്തന്‍, കടയ്ക്കല്‍ താജുദ്ദീന്‍, എം. ഹരിലാല്‍, അഡ്വ.ഫെബ, ശ്രീകുമാര്‍ കരുനാഗപ്പള്ളി, സുരേഷ് കുണ്ടറ, ബി ചന്ദ്രമോഹന്‍, പി ജി ഗോപാലകൃഷ്ണപിള്ള എന്നിവര്‍ സംസാരിച്ചു.
വയലിനിസ്റ്റ് വേളമാനൂര്‍ സായി ബാബു, കാഥിക തൊടിയൂര്‍ വസന്തകുമാരി, സാമൂഹിക പ്രവര്‍ത്തകന്‍ ഡിക്‌സന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കെ.ബി വസന്തകുമാര്‍ പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി.
ആശയക്കളരിയുടെ ഭാഗമായി നടന്ന ഷാജി എം പുനലൂരിന്റെ കാര്‍ട്ടൂണ്‍ കാഴ്ച കാര്‍ട്ടൂണിസ്റ്റ് ജി.ഹരി ഉദ്ഘാടനം ചെയ്തു. നവോത്ഥാനത്തിന്റെ പറച്ചിലുകള്‍ ശില്‍പശാല പ്രൊഫ.ജി.ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡോ.എം.ആര്‍ തമ്പാന്‍ വിഷയാവതരണം നടത്തി.
ആവിഷ്‌കാരത്തിന്റെ അതിരുകള്‍ സംവാദം കഥാകൃത്ത് ബി. മുരളി ഉദ്ഘാടനം ചെയ്തു. പ്രൊഫ. കോന്നി ഗോപകുമാര്‍ വിഷയാവതരണം നടത്തി. ചൊല്ലരങ്ങില്‍ കവി അരുണഗിരി അധ്യക്ഷനായി. സമാപന സമ്മേളനം മുന്‍ എം.എല്‍.എ ഡോ. പ്രതാപവര്‍മ തമ്പാന്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."