HOME
DETAILS

വെഞ്ഞാറമൂട് കേസ്; ഷെമിയെ മുറിയിലേക്ക് മാറ്റി, മരണവിവരം അറിയിച്ച് ഡോക്ടർമാർ

  
Web Desk
March 10, 2025 | 4:24 PM

Venjaramoodu case  shift Shemi to room

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ട് ചികിത്സയിൽ കഴിയുന്ന അഫാന്റെ അമ്മ ഷെമിയെ ആശുപത്രി മുറിയിലേക്ക് മാറ്റി. ഡോക്ടർമാർ ഇളയ മകൻ ഉൾപ്പെടെ അഞ്ച് പേരുടെയും മരണവിവരം ഷെമിയെ അറിയിച്ചു.

തൊട്ടുമുന്‍പ്, അഫാൻ അമ്മയെയും ഇളയ മകൻ അഫ്സാനെയും ആക്രമിച്ചതായി മാത്രമാണ് ഷെമിയോട് പറഞ്ഞിരുന്നത്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം, അഫ്സാൻ ഐസിയുവിലാണെന്ന് മാത്രമേ പറഞ്ഞിരുന്നുള്ളു. അതേസമയം, മരണവിവരം അറിയിച്ചിരുന്നില്ല. എന്നാൽ, പിന്നീട് ഡോക്ടർമാർ വിവരം അറിയിച്ചപ്പോൾ ഷെമി തീർത്തും മാനസികമായി തളർന്നതായാണ് റിപ്പോർട്ട്.

അഫാൻ വീണ്ടും പൊലീസ് കസ്റ്റഡിയിൽ

വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി. അച്ഛന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലാണ് കസ്റ്റഡി നടപടികൾ നടന്നത്. മൂന്ന് ദിവസത്തെ കസ്റ്റഡിയിലാണ് പ്രതി. കിളിമാനൂർ സിഐ ജയകുമാറാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്.

അഫാനെ നാളെ കൊലപാതകം നടന്ന വീട്ടിലേക്ക് കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. പണം ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതിൽ വൈരാഗ്യമാണ് അച്ഛന്റെ സഹോദരനെയും ഭാര്യയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ഇടയാക്കിയതെന്ന് പൊലീസ് പറയുന്നു.

കൊലപാതകത്തിന് പിന്നിൽ കടബാധ്യതയെന്ന് അഫാൻ

അർബുദം ബാധിച്ച അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം, അഫാൻ തുടർച്ചയായി അഞ്ച് കൊലപാതകങ്ങളാണ് നടത്തിയത്. കടബാധ്യതയെ തുടർന്ന് ബന്ധുക്കളിൽ നിന്നുണ്ടായ അവഹേളനമാണ് കൊലക്ക് കാരണം എന്നതാണ് അഫാന്റെ മൊഴി.

എന്നാൽ, അഫാൻ പറഞ്ഞതുപോലെ വൻ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നില്ല എന്നതാണ് അച്ഛൻ റഹീമിന്റെ മൊഴി. അഫാന്റെ പേരിൽ മറ്റ് സാമ്പത്തിക ഇടപാടുകൾ ഉണ്ടോ എന്നതിൽ കൂടുതൽ അന്വേഷണം നടത്തും. കേസിലെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് നീക്കം.

Afan's mother, Shemi, who survived the Venjaramoodu massacre and is undergoing treatment, was shifted to a hospital room. The doctors informed Shemi of the deaths of all five people, including her youngest son.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എക്‌സിന്റെ ലൊക്കേഷന്‍ വെളിപ്പെടുത്തല്‍ ഫീച്ചറില്‍ കുടുങ്ങി പ്രൊപ്പഗണ്ട അക്കൗണ്ടുകള്‍; പല സയണിസ്റ്റ്, വംശീയ, വിദ്വേഷ അക്കൗണ്ടുകളും ഇന്ത്യയില്‍

National
  •  3 days ago
No Image

വിങ് കമാന്‍ഡര്‍ നമന്‍ഷ് സ്യാലിന്റെ വിയോഗത്തില്‍ അനുശോചിച്ച് ദുബൈ എയര്‍ ഷോ സംഘാടക സമിതി

uae
  •  3 days ago
No Image

ജമ്മു മെഡി. കോളജിലെ മുസ്ലിം വിദ്യാര്‍ഥികളെ പുറത്താക്കും; ആവശ്യം അംഗീകരിച്ച് ലഫ്.ഗവര്‍ണര്‍

National
  •  3 days ago
No Image

ന്യൂനപക്ഷ പദവി: അല്‍ ഫലാഹ് സര്‍വകലാശാലയ്ക്ക് കാരണംകാണിക്കല്‍ നോട്ടീസ്

National
  •  3 days ago
No Image

മലയാളി യുവാവ് സൗദിയിലെ ആറുനില കെട്ടിടത്തില്‍നിന്നു വീണ് മരിച്ചനിലയില്‍; നാട്ടില്‍പ്പോയിട്ട് നാല് വര്‍ഷം

Saudi-arabia
  •  3 days ago
No Image

ഗാസിയാബാദ് സ്‌ഫോടനം: പിതാവിനെ ജയിലിലടച്ചതോടെ ഷാഹിദ് പഠനം നിര്‍ത്തി കുടുംബഭാരം പേറി; മോചിതനാകുന്ന ഇല്യാസിനെ സ്വീകരിക്കാനൊരുങ്ങി കുടുംബം

National
  •  3 days ago
No Image

സുദാന്‍: വെടിനിര്‍ത്തല്‍ വിസമ്മതിച്ച് ജനറല്‍ ബുര്‍ഹാന്‍; വിമര്‍ശിച്ച് യു.എ.ഇ

International
  •  3 days ago
No Image

അരുണാചല്‍ സ്വദേശിനിയുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അംഗീകരിക്കാതെ ചൈന; വിമാനത്താവളത്തില്‍ 18 മണിക്കൂറോളം തടഞ്ഞുവച്ചു

International
  •  3 days ago
No Image

തിരുവനന്തപുരം സ്വദേശി ഒമാനില്‍ അന്തരിച്ചു

obituary
  •  3 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള; പ്രതികളുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും

Kerala
  •  3 days ago