HOME
DETAILS

60 ​ഗ്രാം ഭാരമുള്ള 1000 ലിമിറ്റഡ് എഡിഷൻ വെള്ളി നാണയങ്ങൾ പുറത്തിറക്കി യുഎഇ സെൻട്രൽ ബാങ്ക് 

  
March 10 2025 | 16:03 PM

UAE Central Bank Releases 1000 Limited Edition Silver Coins

എമിറാത്തി കവി സുൽത്താൻ ബിൻ അലി അൽ ഒവൈസിന്റെ (1925-2025) 100ാം വാർഷികത്തോടനുബന്ധിച്ച്, യുഎഇ സെൻട്രൽ ബാങ്ക് (സിബിയുഎഇ) സുൽത്താൻ ബിൻ അലി അൽ ഒവൈസ് കൾച്ചറൽ ഫൗണ്ടേഷനുമായി സഹകരിച്ച് ലിമിറ്റഡ് എഡിഷൻ വെള്ളി നാണയം പുറത്തിറക്കി.

യുഎഇയിലെയും ഗൾഫ് മേഖലയിലെയും ഏറ്റവും സ്വാധീനമുള്ള സാഹിത്യകാരന്മാരിൽ ഒരാളായി കണക്കാക്കുന്ന അൽ ഒവൈസിന് യുനെസ്കോയുടെ അംഗീകാരം ലഭിച്ചതിന്റെ ഭാഗമായാണ് വെള്ളി നാണയം പുറത്തിറക്കിയിരിക്കുന്നത്.

1987-ൽ സ്ഥാപിതമായ സുൽത്താൻ ബിൻ അലി അൽ ഒവൈസ് കൾച്ചറൽ അവാർഡുമായി അൽ ഒവൈസിന്റെ പേര് ബന്ധപ്പെട്ടിരിക്കുന്നു. മികച്ച അറബ് എഴുത്തുകാരെയും കലാകാരന്മാരെയും ആദരിക്കുന്നത് തുടരുകയും സാംസ്കാരിക മേഖലയിലെ അദ്ദേഹത്തിന്റെ പാരമ്പര്യം ശക്തിപ്പെടുത്തുകയും ചെയ്യാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ അവാർഡ്.

വെള്ളി നാണയത്തിന്റെ മുൻവശത്ത് "എന്റെ ജന്മദേശം എന്റെ രക്തമാണ്" എന്ന് തുടങ്ങുന്ന അൽ ഒവൈസിന്റെ കവിതയിലെ ഒരു വികാരഭരിതമായ വാക്യം ആലേഖനം ചെയ്തിട്ടുണ്ട്. മാണയത്തിന്റെ മറുവശത്ത്, അൽ ഒവൈസിന്റെ ഛായാചിത്രത്തോടൊപ്പം അറബിയിലും ഇംഗ്ലീഷിലും "സെൻട്രൽ ബാങ്ക് ഓഫ് ദി യുഎഇ"എന്നും, "സുൽത്താൻ ബിൻ അലി അൽ ഒവൈസ് കൾച്ചറൽ ഫൗണ്ടേഷൻ" എന്നും ആലേഖനം ചെയ്തിട്ടുണ്ട്. അറബിയിൽ "സുൽത്താൻ ബിൻ അലി അൽ ഒവൈസിന്റെ ശതാബ്ദി" എന്ന വാചകവും 1925-2025 വർഷങ്ങളും നാണയത്തിന്റെ മുഖവിലയും ഇതിൽ ഉൾപ്പെടുന്നു.

60 ഗ്രാം ഭാരവും 100 ദിർഹം നാമമാത്ര മൂല്യവുമുള്ള ഈ വെള്ളി നാണയങ്ങളിൽ 1,000 എണ്ണം മാത്രമേ പുറത്തിറക്കുകയുള്ളൂ. സുൽത്താൻ ബിൻ അലി അൽ ഒവൈസ് കൾച്ചറൽ ഫൗണ്ടേഷന് കൈമാറുന്ന ഈ നാണയങ്ങൾ ഫൗണ്ടേഷൻ ആസ്ഥാനത്ത് നിന്ന് മാത്രമേ വാങ്ങാൻ സാധിക്കുകയുള്ളു.

 The UAE Central Bank has issued 1,000 limited edition silver coins, each weighing 60 grams. These exclusive coins commemorate a special occasion, showcasing the nation's commitment to numismatics and heritage.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേനല്‍ക്കാല വൈദ്യുതി നിരക്കില്‍ ഇളവ് നല്‍കി ഒമാന്‍; പ്രവാസികള്‍ക്കും നേട്ടം

oman
  •  7 days ago
No Image

 മഴയില്‍ മുങ്ങി ഡല്‍ഹി; നാല് മരണം, 100 വിമാനങ്ങള്‍ വൈകി, 40 വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു

Weather
  •  7 days ago
No Image

സ്വര്‍ണ വില കുറയുന്നു; അവസരം വിട്ടു കളയല്ലേ... ഇക്കാര്യം ശ്രദ്ധിക്കൂ

Business
  •  7 days ago
No Image

ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു; നാട്ടിലേക്ക് പണം അയക്കുന്നത് വൈകിപ്പിച്ച് യുഎഇയിലെയും സഊദിയിലെയും പ്രവാസികള്‍

uae
  •  7 days ago
No Image

വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചതിന് അറസ്റ്റിലായ വ്യക്തി നടത്തിയത് 137 ട്രാഫിക് നിയമലംഘനങ്ങള്‍; 23 ലക്ഷം രൂപ പിഴ ചുമത്തി ഷാര്‍ജ ആര്‍ടിഎ

uae
  •  7 days ago
No Image

ബജ്റംഗ്ദള്‍ നേതാവിന്റെ കൊലപാതകം: മംഗളൂരുവില്‍ വി.എച്ച്.പി ബന്ദ്, ദക്ഷിണ കന്നഡില്‍ നിരോധനാജ്ഞ

National
  •  7 days ago
No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ നിരക്ക് വ്യത്യാസം; യുഎഇയിലെ സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

uae
  •  7 days ago
No Image

രാത്രി വെളുത്തപ്പോള്‍ കാര്‍ വെള്ളത്തില്‍ മുങ്ങി; യുഎഇയില്‍ ഇന്ത്യന്‍ പ്രവാസി കുടുംബത്തിന് സഹായഹസ്തം നീട്ടിയത് ലെബനന്‍ സ്വദേശികള്‍

uae
  •  7 days ago
No Image

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു

Kerala
  •  7 days ago
No Image

മകളുടെ കരള്‍ സ്വീകരിക്കാന്‍ നില്‍ക്കാതെ അച്ഛന്‍ മടങ്ങി; ചലചിത്ര താരം വിഷ്ണു പ്രസാദ് അന്തരിച്ചു, മരണം കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിനിടെ   

Kerala
  •  7 days ago