HOME
DETAILS

വിമാനത്തിലെ ടോയ്‌ലറ്റിൽ ഒളിക്യാമറ; മുൻ ഫ്ലൈറ്റ് അറ്റൻഡൻറിന്റെ കുറ്റസമ്മതം

  
March 10, 2025 | 3:44 PM

Hidden camera in airplane toilet Former flight attendant confesses

അമേരിക്കൻ എയർലൈൻസിലെ മുൻ ഫ്ലൈറ്റ് അറ്റൻഡൻറായ 37-കാരൻ എസ്റ്റസ് കാർട്ടർ തോംസൺ III വിമാനത്തിലെ ബാത്ത്റൂമുകളിൽ രഹസ്യമായി ക്യാമറ ഒളിപ്പിച്ച് കൗമാരക്കാരിയായ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തിയതായി കുറ്റസമ്മതം നടത്തി.

2023 സെപ്റ്റംബർ 2-ന് ഷാർലറ്റിൽ നിന്ന് ബോസ്റ്റണിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്ത 14-കാരിയായ പെൺകുട്ടിയുടെ പരാതിയിലാണ് അന്വേഷണവും അറസ്റ്റും നടന്നത്. ടോയ്‌ലറ്റിൽ "സീറ്റ് മോശമാണ്" എന്ന മുന്നറിയിപ്പ് ബോർഡ് കണ്ട പെൺകുട്ടി അതിനു പിന്നിൽ നിന്ന് മങ്ങിയ വെളിച്ചം കാണുകയായിരുന്നു. സംശയം തോന്നിയ കുട്ടി ഉടൻ തന്നെ മറ്റ് ക്രൂ അംഗങ്ങളെ വിവരമറിയിക്കുകയും, തുടർന്ന് നടത്തിയ പരിശോധനയിൽ ടോയ്‌ലറ്റ് സീറ്റിനു പിന്നിൽ ഒളിപ്പിച്ച ഐഫോൺ കണ്ടെത്തുകയും ചെയ്തു.

പോലീസ് അന്വേഷണം തുടരുന്നതിനിടെ, ഈ കുറ്റകൃത്യം എസ്റ്റസ് കാർട്ടർ തോംസൺ III നടത്തിയതാണെന്ന് സ്ഥിരീകരിക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടാതെ, നോർത്ത് കരോലിനയിലെ ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ, ഐക്ലൗഡ് അക്കൗണ്ടിൽ നിന്നു നിരവധി അനധികൃത ദൃശ്യങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടുകളിൽ പറയുന്നു.

എഐ ഉപയോഗിച്ച് ദൃശ്യങ്ങൾ സൃഷ്ടിച്ചിരുന്നതായി കണ്ടെത്തി

ഇയാൾ വിമാനത്തിലെ ടോയ്‌ലറ്റ് ഉപയോഗിക്കുന്നവരെ തെറ്റിദ്ധരിപ്പിച്ച് അവരെ രഹസ്യമായി ചിത്രീകരിച്ചിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കൂടാതെ, ഇയാളുടെ ഐക്ലൗഡിൽ 7, 9, 11, 14 വയസുള്ള പെൺകുട്ടികളുടെ ദൃശ്യങ്ങളും കണ്ടെടുത്തതായും, എഐ ഉപയോഗിച്ച് സൃഷ്ടിച്ച നിരവധി കുട്ടികളുടെ അശ്ലീല ചിത്രങ്ങളും പൊലീസ് കണ്ടെത്തിയതായും റിപ്പോർട്ടുകളിൽ പറയുന്നു.

വിചാരണക്കിടെ 14-കാരിയുടെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയതടക്കമുള്ള കുറ്റങ്ങൾ ഇയാൾ കുറ്റസമ്മതം നടത്തി. ഈ കേസിൽ കുട്ടികളെ ദുരുപയോഗം ചെയ്തതിന് 15 മുതൽ 20 വർഷം വരെയും, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈവശം വച്ചതിന് 20 വർഷം തടവും ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഈ മാസം 17-ന് ശിക്ഷ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തെ തുടർന്ന് അമേരിക്കൻ എയർലൈൻസ് ഇയാളെ ഔദ്യോഗികമായി പുറത്താക്കിയതായി സ്ഥിരീകരിച്ചു.

 A former American Airlines flight attendant admitted to secretly recording minors in an airplane toilet using a hidden iPhone. Investigation reveals AI-generated content and illegal footage.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷൻ കടകൾ വഴി ഇനി പണമിടപാടും; 10,000 രൂപ വരെ പിൻവലിക്കാം; 19 ബാങ്കുകളുമായി കരാറായി

Kerala
  •  34 minutes ago
No Image

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം; 31ന് മുമ്പ് ഗുണഭോക്തൃ അന്തിമ പട്ടിക സർക്കാരിന് കൈമാറണം

Kerala
  •  37 minutes ago
No Image

ന്യൂനപക്ഷ പദവിയുള്ള സ്‌കൂളുകളിലെ അധ്യാപകരെ ഒഴിവാക്കണമെന്ന വിധി നടപ്പാക്കാതെ സർക്കാർ

Kerala
  •  42 minutes ago
No Image

ബിസ്മീറിന്റെ ചികിത്സയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് വിളപ്പില്‍ ശാല ആരോഗ്യ കേന്ദ്രം;  ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കാന്‍ കുടുംബം 

Kerala
  •  43 minutes ago
No Image

അമൃത് ഭാരത് ട്രെയിൻ: മംഗളൂരുവിലേക്ക് 17 മണിക്കൂര്‍; തിരിച്ചുള്ള യാത്രക്ക് 14 മണിക്കൂര്‍

Kerala
  •  an hour ago
No Image

കരിപ്പൂർ റെസ വിപുലീകരണം; പ്രവൃത്തി പാതി പിന്നിട്ടില്ല; കരാർ കാലാവധി രണ്ടുമാസം കൂടി

Kerala
  •  2 hours ago
No Image

അതിവേഗ റെയിൽ; നിലപാട് വ്യക്തമാക്കാതെ സർക്കാർ; പിന്തുണച്ച് പ്രതിപക്ഷം

Kerala
  •  2 hours ago
No Image

പതാകയെത്തും മദീനയിൽ നിന്നടക്കം; ശതാബ്ദി സമ്മേളനത്തിനുയരുന്നത് നൂറ് കൊടികൾ

Kerala
  •  2 hours ago
No Image

ട്രംപിന്റെ കുടിയേറ്റ നയം; യു.എസിൽ പ്രക്ഷോഭം രൂക്ഷം

International
  •  2 hours ago
No Image

നയപ്രഖ്യാപന പ്രസംഗം; ഗവർണർ- സർക്കാർ പോര് മുറുകുന്നു

Kerala
  •  2 hours ago