കെ.എസ്.ടി.പി റോഡരികില്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്ത് കെട്ടിടനിര്‍മാണം
പഴയങ്ങാടി: പിലാത്തറ-പാപ്പി നിശ്ശേരി കെ.എസ്.ടി.പി റോഡില്‍ എരിപുരം കവലയില്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്ത് കെട്ടിട നിര്‍മാണം. നേരത്തെ കെ.എസ്.ടി.പി റോഡ് പദ്ധതിക്കായി സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമിയിലാണ് വ്യാജരേഖകള്‍ ചമച്ച് കെട്ടിടം നിര്‍മിക്കുന്നത്.
സര്‍ക്കാര്‍ വാങ്ങിയില്ലെന്നു കാണിച്ച് ഉടമ തന്നെയാണ് ഇപ്പോഴും സ്ഥലത്തിന്റെ പേരില്‍ നികുതി അടച്ചു പോരുന്നത്. ഏഴോം പഞ്ചായത്തില്‍ ഉള്‍പ്പെട്ട എരിപുരം കവല 2005 ഒക്‌ടോബര്‍ 17നാണ് ചെങ്ങല്‍ സ്വദേശിയായ സ്വകാര്യ വ്യക്തിയില്‍ നിന്നു സര്‍ക്കാര്‍ ഭൂമി വാങ്ങിയത്. കെ.എസ്.ടി.പി റോഡ് നിര്‍മാണത്തിന്റെ ഭാഗമായി പഴയങ്ങാടി പ്രദേശത്തെ പ്രധാന കവലയായി എരിപുരത്തെ മാറ്റുകയായിരുന്നു ലക്ഷ്യം.
തുടര്‍ന്ന് നാലു ദിക്കിലുള്ള സ്ഥലം ഏറ്റെടുത്ത് റൗണ്ട് സര്‍ക്കിളിനുള്ള സ്ഥലം സര്‍ക്കാര്‍ വാങ്ങി. എന്നാല്‍ ഉടമകള്‍ക്കു വില നല്‍കി സ്ഥലം ഏറ്റെടുത്തെങ്കിലും പിന്നീട് സ്വകാര്യ ഇടപെടല്‍ കാരണം പ്രവൃത്തി നിര്‍ത്തിവയ്ക്കുകയായിരുന്നു.
തട്ടിയെടുത്ത ഭൂമിയാണെന്നു മനസിലാകാതിരിക്കാന്‍ ഏറെകാലം നിര്‍മാണം നടത്തിയില്ല. ഇപ്പോള്‍ യുദ്ധകാലടിസ്ഥാനത്തിലാണ് നിര്‍മാണം നടക്കുന്നത്. സ്ഥലത്തിനു സര്‍ക്കാര്‍ ന്യായവില നല്‍കിയതായി ബന്ധപ്പെട്ട രേഖകളില്‍ വ്യക്തമാകുമ്പോഴും അധികൃതരും മൗനം പാലിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."