HOME
DETAILS
MAL
'തമിഴ്നാട്ടില്‍ പൊങ്കല്‍ കിറ്റിനൊപ്പം 1000 രൂപയും'
backup
January 06 2019 | 07:01 AM
ഗൂഡല്ലൂര്‍: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ വക പൊങ്കല്‍ കിറ്റിനൊപ്പം കാര്‍ഡുടമകള്‍ക്ക് ആയിരം രൂപയും.
സംസ്ഥാനത്ത് 2.02 കോടി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹത. 258 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക. ആയിരം രൂപക്ക് പുറമേ, ഒരു കിലോ പച്ചരി, ഒരു കിലോ പഞ്ചാസാര, മധുരകരിമ്പ്, അണ്ടിപ്പരിപ്പ്, മുന്തിരി, ഏലക്കായ എന്നിവയാണ് പൊങ്കല്‍ കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൊങ്കല്‍ കിറ്റുകളുടെ വിതരണോദ്ഘാടനം ഇന്നലെ തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പണ്ണീര്‍ സെല്‍വം നിയമസഭാ മന്ദിരത്തില്‍ നിര്‍ഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."