ആനുകൂല്യങ്ങള്‍ ലഭിക്കാതെ തായ്ഷോല പ്ലാന്റേഷന് തൊഴിലാളികള്‍
ഗൂഡല്ലൂര്‍: സര്‍വിസില്‍ നിന്ന് പിരിഞ്ഞിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആനുകൂല്യങ്ങള്‍ ലഭിക്കാതെ ദേവര്‍ഷോല തായ്ഷോല പ്ലാന്റേഷന് തൊഴിലാളികള്‍.
നിരവധി തൊഴിലാളികള്‍ക്കാണ് ഗ്രാറ്റുവിറ്റി, പ്രൊവിടന്റ് ഫണ്ട് എന്നിവ ഇനിയും ലഭിക്കാത്തത്. ഇതിനകം മരിച്ച തൊഴിലാളികളുടെ മക്കള്‍ക്കും ഇതുവരെ വിതരണം ചെയ്തിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ സമരസമിതി രൂപീകരിച്ച് പ്രത്യക്ഷ സമരം ആരംഭിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം എസ്റ്റേറ്റ് ഓഫിസിന് മുന്നില്‍ നിരാഹാര സമരം നടത്തി. തുടര്‍ന്നും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് തൊഴിലാളികളുടെ തീരുമാനം. സമരത്തിന് സമരസമിതി പ്രസിഡന്റ് കെ. ജനാര്ദ്ദനന്, സെക്രട്ടറി എന്‍. രാജന്, ഖജാഞ്ചി ബി. ചന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."