HOME
DETAILS

എം.എം.ജാഫര്‍ ഖാന് ജി.വി.രാജ പുരസ്‌കാരം

  
backup
January 16 2020 | 12:01 PM

j-v-raja-puraskar-m-m-jafarkhan

മലപ്പുറം: മലപ്പുറം ഫുട്ബാളിന്റെ ഹൃദയം തൊട്ടറിഞ്ഞ 'പന്ത് പറഞ്ഞ മലപ്പുറം കിസ്സ' എന്ന പുസ്തകം രചിച്ച എം.എം. ജാഫര്‍ ഖാന് ജി.വി. രാജ പ്രത്യേക പുരസ്‌കാരം. 10,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.
ഫുട്ബാളിനോട് മലപ്പുറത്തുകാര്‍ കാണിക്കുന്ന ആവേശത്തിന്റെ ചരിത്രപരമായ കാരണങ്ങള്‍, ജില്ലയിലെ ഫുട്ബാളിന്റെ വളര്‍ച്ചയുടെ വിവിധ കാലഘട്ടങ്ങള്‍, ഇരുമ്പന്‍ മൊയ്തീന്‍ കുട്ടി, ഇന്റര്‍നാഷണല്‍ മൊയ്തീന്‍ കുട്ടി, ഡിക്രൂസ്, മലപ്പുറം അസീസ്, അബൂബക്കര്‍ സീനിയര്‍, ജൂനിയര്‍ തുടങ്ങിയ പഴയകാല കളിക്കാര്‍ മുതല്‍ അനസ് എടത്തൊടിക, എം.പി.സക്കീര്‍, ആഷിഖ് കുരുണിയന്‍, ജിഷ്ണു ബാലകൃഷ്ണന്‍ തുടങ്ങി പുത്തന്‍ താരോദയങ്ങളുടെ വരെ ജീവചരിത്രങ്ങള്‍, സെവന്‍സ് ഫുട്ബാളിന്റെ സമ്പൂര്‍ണ വിവരങ്ങള്‍, ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടിയിരുന്ന മലപ്പുറത്തെ നാടന്‍ കളിക്കാര്‍, സോക്കര്‍ മുതല്‍ സാറ്റ് തിരൂര്‍ വരെയുള്ള ക്ലബ്ബുകളുടെ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം വിശദമായി വിവരിക്കുന്ന പുസ്തകമാണ് 2018 ലെ ജി.വി.രാജ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹമായത്. സ്‌പോര്‍ട്‌സ് ലേഖകനായ ജാഫര്‍ ഖാന്‍ അരീക്കോട് വടശ്ശേരി സ്വദേശിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് സി.കൃഷ്ണകുമാര്‍,ചേലക്കരയില്‍ കെ.ബാലകൃഷ്ണന്‍,വയനാട് നവ്യ ഹരിദാസ്; ബിജെപി സ്ഥാനാര്‍ഥികളായി

Kerala
  •  2 months ago
No Image

കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി

Kerala
  •  2 months ago
No Image

പാലക്കാട് സരിന്റെ റോഡ് ഷോ; പ്രചാരണച്ചൂടിലേക്ക്

Kerala
  •  2 months ago
No Image

കാര്‍ ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി 25 ലക്ഷം രൂപ കവര്‍ന്നു; യുവാവിനെ കെട്ടിയിട്ട നിലയിലെന്ന് ദൃക്‌സാക്ഷികള്‍

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍

Kerala
  •  2 months ago
No Image

വാല്‍പാറയില്‍ തേയിലത്തോട്ടത്തില്‍ നിന്ന കുട്ടിയെ പുള്ളിപ്പുലി വലിച്ചു കൊണ്ടുപോയി; ആറുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'പെരുമാറ്റച്ചട്ടം ലംഘിച്ച് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റി'; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി സതീശന്‍

Kerala
  •  2 months ago
No Image

പ്രിയങ്കാഗാന്ധി വയനാട്ടിലേക്ക്; 23 ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം; യമുനാനദിയില്‍ വിഷപ്പത

Kerala
  •  2 months ago
No Image

പി.പി ദിവ്യയ്‌ക്കെതിരെ സംഘടനാ നടപടി ഉടനില്ല; സംരക്ഷിച്ച് സി.പി.എം

Kerala
  •  2 months ago