HOME
DETAILS

പാലക്കാട് സരിന്റെ റോഡ് ഷോ; പ്രചാരണച്ചൂടിലേക്ക്

  
October 19, 2024 | 1:54 PM

 Sarins Roadshow in Palakkad Heats Up Election Campaign

പാലക്കാട്: ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി പി സരിന്റെ റോഡ് ഷോയ്ക്ക് പാലക്കാട് വമ്പന്‍ സ്വീകരണം. വിക്ടോറിയ കോളജ് മുതല്‍ കോട്ടമൈതാനം വരെയായിരുന്നു ജാഥ. സരിന്‍ ബ്രോ എന്നെഴുതിയ പ്ലക്കാര്‍ഡുകളും വഹിച്ച ആയിരങ്ങളാണ് ജാഥയില്‍ അണിനിരന്നത്.

രാഷ്ട്രീയപരമായി മെച്ചപ്പെടണമെന്നാണ് ആദരവോടുകൂടി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടത് എന്നിട്ടും പഠിച്ചില്ലെല്‍ ആ രാഷ്ട്രീയ ജീര്‍ണത പാലക്കാടന്‍ ജനത കേരളത്തിന് മുന്നില്‍ തുറന്നുകാണിക്കുമെന്ന് സരിന്‍ പറഞ്ഞു. ഇടതുപക്ഷ രാഷ്ട്രീയത്തിന് പാലക്കാടന്‍ മണ്ണില്‍ എത്രത്തോളം ശക്തിയുണ്ടാകുമെന്ന് ഈ റോഡ് ഷോയിലെ ജനപങ്കാളിത്തം തെളിയിക്കുന്നതാണെന്ന് അദ്ദേഹം പ്രതികരിച്ചു. ആത്മവിശ്വാസം പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നതാണ് പ്രവര്‍ത്തകര്‍ നല്‍കുന്ന വിശ്വാസ്യതയെന്ന് സരിന്‍ പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഷാഫി പറമ്പിലും കെ രാധാകൃഷ്ണനും ലോക്‌സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് പാലക്കാട്ടും ചേലക്കരയിലും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ല, ട്രംപ് സുരക്ഷിതനാണെന്ന് അറിഞ്ഞതില്‍ ആശ്വാസം'; വെടിവെപ്പിനെ അപലപിച്ച് മോദി

National
  •  2 days ago
No Image

നിതിന്‍രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. റാം ഹൈക്കോടതിയിലേക്ക്

Kerala
  •  2 days ago
No Image

പാമ്പുകടിയേറ്റ് സംസ്ഥാനത്ത് വീണ്ടും മരണം; മരിച്ചത് ചികിത്സയിലായിരുന്ന 75കാരി 

Kerala
  •  2 days ago
No Image

ഡല്‍ഹിയില്‍ ടേക്ക് ഓഫിനിടെ സ്വിസ് എയര്‍ വിമാനത്തിന് തീപിടിച്ചു; ആറ് യാത്രക്കാര്‍ക്ക് പരുക്ക്, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

National
  •  2 days ago
No Image

വൈറ്റ്ഹൗസ് വെടിവെപ്പ്: അക്രമിയുടെ ഫോട്ടോ പുറത്തുവിട്ട് ട്രംപ് 

International
  •  2 days ago
No Image

പുതിയ ജീവിതത്തിലേക്ക് ചുവടുവച്ച് ചൂരല്‍മലയിലെ കുടുംബങ്ങള്‍; ലീഗ് നിര്‍മ്മിച്ച 51 വീടുകളുടെ ഗൃഹപ്രവേശം നാളെ

Kerala
  •  2 days ago
No Image

'299 രൂപക്ക് വസ്ത്രം'; ഫേസ്ബുക്ക് പരസ്യം കണ്ട് ഓര്‍ഡര്‍ ചെയ്ത നഴ്‌സിന് നഷ്ടമായത് ഒരു ലക്ഷം

National
  •  2 days ago
No Image

രോഗിയായ യാത്രക്കാരനോട് ക്രൂരത; സീറ്റ് നല്‍കിയില്ല, സ്റ്റോപ്പിലിറക്കിയില്ല; കെഎസ്ആര്‍ടിസി 30,000 രൂപ പിഴയൊടുക്കണം'

Kerala
  •  2 days ago
No Image

പി.എസ്.സി ഈ വർഷം പ്രസിദ്ധീകരിച്ചത് 18 വിജ്ഞാപനം മാത്രം; തിങ്കളാഴ്‌ചകളിലെ യോഗങ്ങൾ മുടങ്ങുന്നു

Kerala
  •  2 days ago
No Image

മൂന്നാറിലും അതീവ ജാഗ്രത; അള്‍ട്രാ വയലറ്റ് വികിരണ സൂചിക എട്ടില്‍; 11ല്‍ എത്തിയാല്‍ റെഡ് അലര്‍ട്ട് 

Weather
  •  2 days ago