സഊദി ബിന്‍ ലാദിന്‍ ഗ്രൂപ്പിന് കുടിശ്ശികയുളള 310 കോടി റിയാല്‍ സഊദി ധനകാര്യ മന്ത്രാലയം അനുവദിച്ചു
റിയാദ്: സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള പ്രോജക്റ്റുകള്‍ തടഞ്ഞതിനെ തുടര്‍ന്ന് കടക്കെണിയിലായ പ്രമുഖ കോണ്‍ട്രാക്ടിംഗ് കമ്പനിയായ സഊദി ബിന്‍ ലാദന്‍ കമ്പനിക്കുള്ള കുടിശ്ശിക സഊദി ധനകാര്യ മന്ത്രാലയം കൈമാറി. ഒന്നര മാസത്തിനിടെ കുടിശ്ശികയുള്ള 310 കോടി റിയാലാണ് സഊദി ധനകാര്യ മന്ത്രാലയം അനുവദിച്ചത്. സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കിയ കമ്പനിക്ക് ഇനിയും വന്‍തോതിലുള്ള കുടിശ്ശിക നല്‍കാനുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.
2015 മക്കയിലെ ഹറമില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ഇവര്‍ക്കുള്ള പദ്ധതികള്‍ ഗവണ്മെന്റ് തടഞ്ഞത് സഊദി ബിന്‍ ലാദിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരുന്നു. പ്രതിസന്ധിയെ തുടര്‍ന്ന് പതിനായിരക്കണക്കിനു തെഴിലാളികളെയാണ് സഊദി ബിന്‍ ലാദനില്‍ നിന്ന് പിരിച്ചു വിട്ടത്. പ്രശ്‌നം രൂക്ഷമായപ്പോള്‍ തന്നെ സര്‍ക്കാര്‍ തലത്തില്‍ നിന്നുമുള്ള മുഴുവന്‍ കുടിശ്ശികകളും കമ്പനികള്‍ക്ക് നല്‍കുമെന്ന് സര്‍ക്കാര്‍ നേരത്ത തന്നെ പ്രഖ്യാപിച്ചിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."