HOME
DETAILS
MAL
ദുബായുടെ ഭരണത്തിന്‍ എട്ട് പ്രമാണങ്ങള്‍ പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
backup
January 06 2019 | 17:01 PM
#ആഷിര്‍ മതിലകം
ദുബൈ: ദുബൈയുടെ ഭരണത്തിലുള്ളവര്‍ മുറുകെ പിടിക്കേണ്ട എട്ട് ആദര്‍ശ പ്രമാണങ്ങള്‍ പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബൈയില്‍ വിവിധ ഭരണ ചുമതല വഹിക്കുന്നവര്‍ എന്നും മുറുകെ പിടിക്കേണ്ട അടിസ്ഥാനപ്രമാണങ്ങള്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം എട്ട് തത്വങ്ങള്‍ പരിചയപ്പെടുത്തിയത്.
രാഷ്ട്രമാണ് അടിസ്ഥാനം എന്നതാണ് ആദ്യ പ്രമാണം.യു.എ.ഇയുടെ അവിഭാജ്യ ഘടകമാണ് ദുബൈ എന്നും. യുഎഇയുടെ ഭാവിയും ദുബൈയുടെ ഭാവിയും പരസ്പര ബന്ധിതമാണ്. രാഷ്ട്രത്തിന്റെ ക്ഷേമം പരമപ്രധാനമാണ്. പ്രാദേശിക താല്‍പര്യങ്ങള്‍ക്ക് മുകളിലാണ് രാഷ്ട്ര താല്‍പര്യം. നമ്മുടെ നിയമങ്ങള്‍ക്കും നയങ്ങള്‍ക്കും മുകളിലാണ് രാഷ്ട്രത്തിന്റെ നിയമങ്ങളും നയങ്ങളും.
യുഎഇ ഭരണകൂടത്തിന്റെ താല്‍പര്യങ്ങള്‍ തന്നെയാണ് ദുബായിയുടെയും താല്‍പര്യങ്ങളെന്നും ആദ്യ പ്രമാണത്തില്‍ പറയുന്നു. നിയമത്തിന് ആരും അതീതരല്ല എന്നതാണ് രണ്ടാമത്തെ പ്രമാണം. ഭരണാധികാരികളുടെ കുടുംബം ഉള്‍പ്പെടെ ആരും നിയമത്തിന് അതീതരല്ലെന്നും. നിയമത്തിന് മുന്നില്‍ സ്വദേശികളും വിദേശകളും എന്ന വേര്‍തിരിവില്ല, മുസ്‌ലിംകള്‍ അമുസ്‌ലിംകള്‍ എന്ന വേര്‍തിരിവില്ല, പണക്കാരും പാവപ്പെട്ടവരും എന്ന വേര്‍തിരിവും പാടില്ല. ഒരു അനീതി എല്ലാ നീതിക്കും ഭീഷണിയാണ്. ആരുടെ നിയമവിരുദ്ധ പ്രവര്‍ത്തനവും അത് രാജകുടുംബത്തിലുള്ളവരുടെയായാലും അംഗീകരിക്കപെടില്ലെന്നും രണ്ടാം പ്രമാണത്തില്‍ പറയുന്നത്.
ബിസിനസ് തലസ്ഥാനം എന്നതാണ് മൂന്നാമത്തെ പ്രമാണം. സാമ്പത്തിക നില ശക്തിപ്പെടുത്തി ജനങ്ങളുടെ ജീവിത നിലവാരം വര്‍ദ്ധിപ്പിക്കുകയാണ് ദുബൈ ഭരണകൂടത്തിന്റെ ലക്ഷ്യം. രാഷ്ട്രീയ താല്‍പര്യങ്ങളില്ല. ദുബൈയുടേയും യു.എ.ഇയുടെയും നമ്മ ആഗ്രഹിക്കുന്ന എല്ലാവരോടും സൗഹൃദം മൂന്നാം പ്രമാണത്തില്‍ പറയുന്നു. വളര്‍ച്ചയെ മുന്നോട്ട് നയിക്കുന്ന മൂന്ന് ഘടകങ്ങളാണ് നാലമത്തെ പ്രമാണത്തില്‍ വരുന്നത്. സര്‍ക്കാര്‍, പൊതു സ്ഥാപനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവയാണ് മൂന്ന് ഘടകങ്ങള്‍.
വ്യക്തിത്വമുള്ള സമൂഹം എന്നതാണ് അഞ്ചാം പ്രമാണം. സാമ്പത്തിക വൈവിദ്ധ്യവത്കരണത്തില്‍ വിശ്വസിക്കുന്നു എന്നത് ആറാം പ്രമാണമായും. മികവുളള നാട് അഥവാ പ്രതിഭയുള്ളവര്‍ക്ക് അവസമൊരുക്കുന്ന നാട് എന്നത് എഴാം പ്രമാണവും. ഭാവി തലമുറയ്ക്കായുള്ള കരുതലുമാണ് എട്ടാം പ്രമാണമായും പ്രാഖ്യപിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."