കൊണ്ടോട്ടി ഖാസിയാരകം മഹല്ല് വെല്‍ഫെയര്‍ ചെറുശ്ശേരി ഉസ്താദ് അനുസ്മരണം സംഘടിപ്പിച്ചു
ജിദ്ദ: കൊണ്ടോട്ടി ഖാസിയാരകം മഹല് വെല്‍ഫെയര്‍ കമ്മിറ്റി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ അനുസ്മരണവും കമ്മിറ്റിയുടെ 35 ആം വാര്‍ഷികവും സംഘടിപ്പിച്ചു. ഷറഫിയ്യ ഇമ്പാല ഗാര്‍ഡനില്‍ വെച്ച് നടന്ന പരിപാടിയില്‍ പഴേരി കുഞ്ഞിമുഹമ്മദ് ആദ്യക്ഷത വഹിച്ചു. ജിദ്ദ ഇസ്ലാമിക് സെന്റര് ചെയര്‍മാന്‍ സയ്യിദ് ഉബൈദുല്ല തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ പണ്ഡിതര്‍ക്കിടയില്‍ തലയെടുപ്പുള്ള വ്യക്തിത്വമായിരുന്നു ചെറുശ്ശേരി ഉസ്താദെന്ന് അദ്ദേഹം പറഞ്ഞു. കര്‍മ്മ ശാസ്ത്ര രംഗത് അഗാധ പാണ്ഡിത്യം ഉണ്ടായിരുന്നപ്പോഴും ചെറുശ്ശേരി അങ്ങേയറ്റം വിനയമുള്ള വ്യക്തിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്തഫ ഹുദവി കൊടക്കാട് ചെറുശ്ശേരി ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തി.
ചെറുശ്ശേരി ഉസ്താദിന്റെ ഓര്‍മ്മകള്‍ പങ്കു വെക്കുന്ന 'സുകൃതം' സപ്ലിമെന്റ് സയ്യിദ് സഹല്‍ തങ്ങള്‍ മുസ്തഫ കോണ്ടസ്സനു നല്‍കി പ്രകാശനം ചെയ്തു.
ആരോഗ്യ സെമിനാറില്‍ ഡോ. അബുബക്കര്‍ കടവത്തൂര്‍ ക്ലാസ് എടുത്തു. മുഹമ്മദ് അലി ചുണ്ടക്കാടന്‍, അബ്ദുല്‍ ബാരി ഹുദവി, സലിം മധുവായ്, റഹ്മത് അലി, വീരാന്‍ കുട്ടി ആലുങ്ങല്‍, ഫൈസല്‍ എടക്കോട് സംസാരിച്ചു. യോഗത്തില്‍ വെച്ച് കമ്മിറ്റിയുടെ സ്ഥാപക സംഘങ്ങളെ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."