എബിവിപി പ്രതിഷേധം: ഡല്‍ഹി രാംജാസ് കോളജില്‍ സംഘര്‍ഷം
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനു സ്വീകരണം നല്‍കുന്നതിനെച്ചൊല്ലി ഡല്‍ഹി രാംജാസ് കോളജില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ 20 വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. രണ്ടു മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റു.
.
കോളജില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കുന്നതിനാണ് ജെഎന്‍യു വിദ്യാര്‍ഥി നേതാക്കളായ ഉമര്‍ ഖാലിദും ഷഹലാ റാഷിദും എത്തിയത്.
എന്നാല്‍ എബിവിപി പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. പ്രതിഷേധക്കാര്‍ പൊലിസുമായി ഏറ്റുമുട്ടിയതു സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് ഇരുവര്‍ക്കുമുള്ള ക്ഷണം കോളജ് പിന്‍വലിച്ചു.
കോളജിലെ ലിബര്‍ട്ടി സൊസൈറ്റി സംഘടിപ്പിച്ച സെമിനാറില്‍ ' ആദിവാസി മേഖലയിലെ പോരാട്ടങ്ങള്‍ ' എന്ന വിഷയത്തിലാണ് ഉമര്‍ ഖാലിദ് സംസാരിക്കേണ്ടിയിരുന്നത്.
എന്നാല്‍ ഉമര്‍ ഖാലിദിനെ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്ന എബിവിപി ഇന്നലെ തന്നെ പ്രതിഷേധം തുടങ്ങിയിരുന്നു.
പ്രതിഷേധക്കാര്‍ പരിപാടി നടക്കുന്ന വേദിയിലേക്കു കല്ലെറിയുകയും വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു. പൊലിസ് സ്ഥലത്തെത്തിയതോടെ പൊലിസിനെതിരെയായി പ്രതിഷേധം. ഏറെ നേരത്തെ സംഘര്‍ഷങ്ങള്‍ക്കൊടുവിലാണ് സ്ഥിതിഗതികള്‍ ശാന്തമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."