HOME
DETAILS

വെള്ളാപ്പള്ളിക്കെതിരേ കടുത്ത ആക്ഷേപങ്ങളുമായി സെന്‍കുമാര്‍

  
backup
January 17 2020 | 02:01 AM

%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%95

 

 


തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ഉള്‍പ്പെട്ട കുടുംബത്തിനുമെതിരേ കടുത്ത അഴിമതി ആരോപണങ്ങളും ആക്ഷേപവുമായി മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍.
എസ്.എന്‍.ഡി.പി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമനത്തിനും പ്രവേശനത്തിനുമായി പണം വാങ്ങുന്നു. എന്നാല്‍ രസീത് നല്‍കുന്നുമില്ല. ഈ പണം എവിടെ, രാജ്യത്താണോ, ഗള്‍ഫിലാണോ, സിങ്കപ്പൂരിലാണോ എന്ന് കണ്ടെത്തണം. റവന്യൂ ഇന്റലിജന്‍സ്, ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും സെന്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ശ്രീനാരായണഗുരു പറഞ്ഞതിനു നേരെ വിപരീതമായാണ് എസ്.എന്‍.ഡി.പിയില്‍ കാര്യങ്ങള്‍ നടക്കുന്നത്. ദരിദ്രരായ സമുദായ അംഗങ്ങളെ ക്രൂരമായി പിഴിയുകയാണ്. പണമാണ് ദൈവം, പണമാണ് ഗുരു എന്നതാണ് സാഹചര്യം. എസ്.എന്‍.ഡി.പിയിലെ ഭരണം ഒരു കുടുംബവും അതിലെ അംഗങ്ങളും മാത്രമായി മാറിയിരിക്കുന്നു. പ്രത്യേക സംവിധാനമുണ്ടാക്കി അവര്‍ തുടരുകയാണ്. തെരഞ്ഞെടുപ്പ് നടക്കുന്നത് ജനാധിപത്യപരമായല്ല. എതിര്‍പ്പുള്ള ശാഖകളെ പിരിച്ചുവിടും. അല്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കുകയോ, വിഭജിക്കുകയോ ചെയ്യും. താല്‍പര്യമുള്ളവരെ ചേര്‍ത്താണ് വോട്ടര്‍ പട്ടിക തയാറാക്കുന്നത്. ജനാധിപത്യം എസ്.എന്‍.ഡി.പിയില്‍ ഇല്ല. വെള്ളാപ്പള്ളിയുടെ കുടുംബം മാറിനിന്ന് എസ്.എന്‍.ഡി.പിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം കൊണ്ടുവരണം. സുതാര്യമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും വിജയിച്ച് വരികയാണെങ്കില്‍ വെള്ളാപ്പള്ളിയെ അംഗീകരിക്കാമെന്നും സെന്‍കുമാര്‍ പറഞ്ഞു. മരണം വരെ മത്സരിക്കാന്‍ ഇത് രാജഭരണമല്ല. രാജാവും രാജ്ഞിയും രാജകുമാരനും മാത്രമല്ല എസ്.എന്‍.ഡി.പി ഭരണ സംവിധാനത്തില്‍ വേണ്ടത്. മറ്റൊരു സമുദായത്തിലുമില്ലാത്ത പിഴവാണ് എസ്.എന്‍.ഡി.പിയില്‍ നടക്കുന്നത്. ലഭിക്കുന്ന പണത്തില്‍ പകുതിയെങ്കിലും സമുദായത്തിലേക്ക് പോയിരുന്നതെങ്കില്‍ വെള്ളാപ്പള്ളിക്കെതിരേ ഒന്നും ഉണ്ടാകുമായിരുന്നില്ലെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ശിവഗിരി മഠാധിപതി ആയിരുന്ന ശാശ്വതീകാനന്ദ സ്വാമിയുടെ മരണം സ്വാഭാവികമല്ലെന്നും സംശയമുണ്ടെന്നും സി.ബി.ഐ അന്വേഷണം ആവശ്യമാണെന്നും അതേക്കുറിച്ച് വരുംദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ ഉണ്ടാകുമെന്നും സുഭാഷ് വാസു പറഞ്ഞു. സി.ബി.ഐ അന്വേഷണത്തിനായി നിയമനടപടി സ്വീകരിക്കും. എതിരേ പറയുന്നരെ മോശമായി പറഞ്ഞ് മാറ്റിനിര്‍ത്തുകയാണ് വെള്ളാപ്പള്ളി ചെയ്യുന്നത്. എല്ലാവരേയും ക്രോഡീകരിച്ച് വെള്ളാപ്പള്ളിയെ മാറ്റുന്നതുവരെ ശക്തമായ സമരം നടത്തും. കേരളത്തില്‍ ഇത്രയും കോഴവാങ്ങിയ ഒരാള്‍ ഇല്ലെന്നും വെള്ളാപ്പള്ളിയെക്കുറിച്ച് സുഭാഷ് വാസു പറഞ്ഞു.
സമ്പത്തിന് അതീതമായി ലോകത്ത് ഒന്നുമില്ലെന്നും അതാണ് കുടുംബത്തിന്റെ ദൃഢത എന്നും വിശ്വസിക്കുന്നയാളാണ് വെള്ളാപ്പള്ളി. വിദ്യാഭ്യാസമില്ലാത്ത പ്യൂണിനെ വച്ചാണ് വെള്ളാപ്പള്ളി കോഴപ്പണം പിരിക്കുന്നത്. പണം നല്‍കി എസ്.എന്‍.ഡി.പി. യൂനിയനു കീഴിലെ സ്ഥാപനത്തില്‍ ജോലി നേടിയശേഷം പി.എസ്.സി വഴി ജോലി ലഭിച്ച നൂറുകണക്കിന് ആളുകള്‍ക്ക് കോടിക്കണക്കിന് രൂപ വെള്ളാപ്പള്ളി തിരിച്ചുകൊടുക്കാനുണ്ട്. സ്ഥാപനങ്ങളിലെ മാനേജര്‍മാര്‍തന്നെ വെള്ളാപ്പള്ളിയുടെ ഏജന്റുമാരാണ്. പണമാണ് വെള്ളാപ്പള്ളിയുടെ നിലപാട്. പട്ടായയില്‍ ഒരു കോടിയിലധികം രൂപ വിലവരുന്ന ഫ്‌ളാറ്റ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ഉണ്ടെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തുഷാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അത് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സുഭാഷ് വാസു പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാംപ്യന്‍സ് ട്രോഫി വേദിയില്‍ അനിശ്ചിതത്വം തുടരുന്നു; ഇന്ന് ചേര്‍ന്ന ഐസിസി യോഗത്തില്‍ തീരുമാനമായില്ല

Cricket
  •  13 days ago
No Image

ദുബൈയിൽ പാർക്കിങ് നിരക്കിൽ വർധന; പൊതുസ്‌ഥലങ്ങളിൽ നാല് ദിർഹം, പ്രീമിയം ആറ് ദിർഹം, പുതിയ നിരക്ക് മാർച്ച് അവസാനത്തോടെ പ്രാബല്യത്തിൽ

uae
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; അബൂദബി ന​ഗരത്തിൽ വാഹന നിരോധനം

uae
  •  13 days ago
No Image

കോഴിക്കോട്ടെ ലോഡ്ജില്‍ യുവതിയുടെ മരണം; പ്രതി കസ്റ്റഡിയില്‍, പിടികൂടിയത് ചെന്നൈയില്‍ നിന്ന് 

Kerala
  •  13 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഡിങ് ലിറനെ സമനിലയില്‍ കുരുക്കി ഗുകേഷ്

Others
  •  13 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡിസംബര്‍ 1 മുതല്‍ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കും  

Kerala
  •  13 days ago
No Image

'ദ ഹിന്ദു' പത്രത്തിലെ മലപ്പുറം പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ കേസെടുക്കണമെന്ന ഹരജി തള്ളി

Kerala
  •  13 days ago
No Image

ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണം; സഹപാഠി അറസ്റ്റില്‍

Kerala
  •  13 days ago
No Image

ശ്രീനിവാസന്‍ വധക്കേസ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി

Kerala
  •  13 days ago
No Image

കോല്‍ക്കളി വീഡിയോ വൈറലായി; പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് സീനിയേഴ്‌സ്, കേസ്

Kerala
  •  13 days ago